രാഹുൽ ഗാന്ധിയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി; മറ്റനാൾ വീണ്ടും ഹാജരാകണം; പരാതി നൽകി കോൺഗ്രസ്

നാഷ്ണൽ ഹെറാൾഡ് കേസിൽ രാഹുൽ ഗാന്ധിയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി. എട്ട് മണിക്കൂറാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്തത്. മറ്റനാൾ വീണ്ടും ഹാജരാകാൻ ഇ.ഡി നിർദേശിച്ചു. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ട് ദിവസങ്ങളായി മുപ്പത് മണിക്കൂറോളമാണ് രാഹുൽ ഗാന്ധിയെ ഇ.ഡി ചോദ്യം ചെയ്തത്. ( rahul gandhi ed questioning friday )
എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യൽ രീതിക്കെതിരെ ലോക്‌സഭാ സ്പീക്കർക്ക് കോൺഗ്രസ് പരാതി നൽകി . അധീർ രഞ്ജൻ ചൈധരിയാണ് പരാതി നൽകിയത്. ഇഡിയുടേത് മനുഷ്യത്വ രഹിതമായ നടപടിയാണെന്നും അടിസ്ഥാന രഹിതമായ ആരോപണങ്ങളുടെ പേരിൽ പത്ത് മണിക്കൂറിലധികം ദിവസവും ചോദ്യം ചെയ്യുന്നുവെന്നും അധീർ രഞ്ജൻ ചൗധരി പറഞ്ഞത്.
മൂന്നാംദിവസവും ശക്തമായ പ്രതിഷേധങ്ങൾക്കാണ് ഡൽഹി സാക്ഷ്യം വഹിച്ചത്. ബാരിക്കേഡുകൾ മറികടന്ന് ഇ ഡി ഓഫീസിലേക്ക് നീങ്ങിയ ജെബി മേത്തർ എം പി അടക്കമുള്ള മഹിളാ കോണ്ഗ്രസ് പ്രവർത്തകരെ പൊലീസ് മൃഗയമായി നേരിട്ടു. എ.ഐ.സി.സി ആസ്ഥാനത്തിൻറെ ഗേറ്റുകൾ ബാരിക്കേഡുകൾ വച് അടച്ചതോടെ പൊലീസും പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി. പ്രതിഷേധം ശക്തമായതോടെ പൊലീസ് എ.ഐ.സി.സി ആസ്ഥാനത്ത് കയറി പ്രവർത്തകരെ കസ്റ്റഡിയിൽ എടുത്തു.
പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് നാളെ രാജ്യവ്യാപകമായി രാജ്ഭവനുകൾ ഉപരോധിക്കും.മറ്റന്നാൾ ജില്ലാ ആസ്ഥാനങ്ങൾ കേന്ദ്രീകരിച്ചും പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു.
യങ്ങ് ഇന്ത്യക്ക് കോൽക്കത്ത ആസ്ഥാനമായ ഡോടെക്‌സ് മർക്കന്റൈസ് നൽകിയത് കമ്മീഷൻ വാങ്ങിയുള്ള വ്യാജ വായ്പയാണെന്ന് ഇ ഡി കണ്ടെത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട പല ചോദ്യങ്ങൾക്കും രാഹുൽ കൃത്യമായ മറുപടി നൽകിയില്ലെന്നാണ് ഇ.ഡി വൃത്തങ്ങൾ നൽകുന്ന സൂചന. മൂന്നുദിവസമായി രാഹുൽ നൽകിയ മൊഴികൾ വിശദമായി പരിശോധിച്ചശേഷമാകും വെള്ളിയാഴ്ചത്തെ ചോദ്യംചെയ്യൽ.
Story Highlights: rahul gandhi ed questioning friday
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here