സ്വപ്ന സുരേഷ് നല്‍കിയ ശബ്ദരേഖയില്‍ കൃത്രിമം നടന്നു: ഷാജ് കിരണ്‍

സ്വപ്‌ന സുരേഷ് നല്‍കിയ ശബ്ദരേഖയില്‍ കൃത്രിമം നടന്നെന്ന ആരോപണവുമായി ഷാജ് കിരണ്‍. താന്‍ സര്‍ക്കാരിന്റെ ദൂതനല്ലെന്ന് പറഞ്ഞുകൊണ്ടായിരുന്നു ഷാജ് കിരണിന്റെ പ്രതികരണം. താന്‍ ഡിജിപിക്ക് നല്‍കിയ പരാതിപ്രകാരമുള്ള എല്ലാ കാര്യങ്ങളും അന്വേഷണസംഘത്തോട് വിശദീകരിച്ചിട്ടുണ്ട്. വിശദമായ മൊഴിയാണ് അന്വേഷണസംഘത്തിന് നല്‍കിയിരിക്കുന്നത്. മൊബൈല്‍ ഫോണ്‍ കൈമാറിയിട്ടില്ല.തെളിവുകള്‍ സമയത്തിന് നല്‍കുമെന്നും ഷാജ് കിരണ്‍ കൂട്ടിച്ചേര്‍ത്തു. (shaj kiran says audio recording provided by Swapna Suresh was falsified)
സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങള്‍ക്ക് പിന്നാലെ കേരളം വിട്ട ഷാജ് കിരണും സുഹൃത്ത് ഇബ്രാഹിമും മൊഴി നല്‍കുന്നതിനായി ഇന്ന് രാവിലെയാണ് മടങ്ങിയെത്തിയത്. കൊച്ചിയിലെത്തിയ ഷാജിനെ അന്വേഷണസംഘം ഇന്ന് ആറ് മണിക്കൂറാണ് ചോദ്യം ചെയ്തത്.
സര്‍ക്കാരിന്റെ ദൂതനായി ഷാജ് കിരണും ഇബ്രാഹിമും എത്തി വിലപേശാനും ഭീഷണിപ്പെടുത്താനും ശ്രമിച്ചെന്നായിരുന്നു സ്വപ്‌ന സുരേഷിന്റെ ആരോപണം. സരിത്തിനേയും അഭിഭാഷകനേയും കുടുക്കുമെന്ന് ഷാജ് കിരണ്‍ പറഞ്ഞത് ഇപ്പോള്‍ സത്യമാകുകയാണെന്നും സ്വപ്‌ന സുരേഷ് പറഞ്ഞിരുന്നു.
Story Highlights: shaj kiran says audio recording provided by Swapna Suresh was falsified
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here