വിമാനത്തിലെ പ്രതിഷേധം; യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ജാമ്യാപേക്ഷ കോടതിയിൽ

മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ജാമ്യാപേക്ഷയിൽ ഇന്നും വാദം തുടരും . വധശ്രമം ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. നവീൻ കുമാറിനെയും ഫർസിൻ മജീദിനെയും ഈ മാസം 27 വരെയാണ് റിമാൻഡ് ചെയ്തത്. ഒളിവിലുള്ള ഒന്നാം പ്രതി സുനിത് നാരായണനെതിരെ അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് പൊലീസ്. തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് റിമാൻഡ് ചെയ്തത്.
കഴിഞ്ഞ ദിവസം കോടതിയിൽ ശക്തമായ വാദപ്രതിവാദങ്ങളാണ് അരങ്ങേറിയത്. മുഖ്യമന്ത്രിക്കെതിരെ നടന്നത് വധ ശ്രമമാണെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി. ഇപി ജയരാജൻ തടഞ്ഞില്ലായിരുന്നുവെങ്കിൽ മുഖ്യമന്ത്രിയെ കോൺഗ്രസ് പ്രവർത്തകർ വധിച്ചേനെയെന്നും പ്രതികളെ പുറത്തുവിടുന്നത് തെറ്റായ സന്ദേശം നൽകുമെന്നും പ്രോസിക്യൂഷൻ കോടതിയിൽ വിശദീകരിച്ചു.
എന്നാൽ കൈയിൽ മൊട്ടുസൂചി പോലും ഇല്ലാതെ എങ്ങനെ വധശ്രമം നടത്തുമെന്ന് പ്രതിഭാഗം അഭിഭാഷകൻ ചോദിച്ചു. വധശ്രമം നടന്നത് ഇപി ജയരാജന്റെ ഭാഗത്തുനിന്നാണെന്നും അദ്ദേഹത്തിനെതിരെ കേസെടുക്കാത്തത് തെറ്റായ സന്ദേശമാണെന്നും പ്രതിഭാഗം ആരോപിച്ചു.
Read Also: യൂത്ത് കോൺഗ്രസ് പ്രവർത്തകയെ വീണ്ടും അധിക്ഷേപിച്ച് നെന്മാറ എം.എൽ.എയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്
അതേസമയം വിമാനത്തിനകത്തെ പ്രതിഷേധം പ്രത്യേക സംഘം അന്വേഷിക്കും. ക്രൈംബ്രാഞ്ച് എസ് പി പ്രജീഷ് തോട്ടത്തിൽ തലവനായ പ്രത്യേക സംഘമാണ് അന്വേഷിക്കുന്നത്. ക്രൈംബ്രാഞ്ച് എസ് പിക്കാണ് അന്വേഷണ ചുമതല. കൂത്തുപറമ്പ് ഡിവൈഎസ്പിയും ശംഖുമുഖം എസിയും പ്രത്യേക അന്വേഷണ സംഘത്തിൽ ഉൾപ്പെടുന്നു. പ്രതിഷേധത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടോയെന്ന് പ്രത്യേക സംഘം അന്വേഷിക്കും.
Story Highlights: Youth Congress activists’ bail plea in court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here