യൂത്ത് കോൺഗ്രസ് പ്രവർത്തകയെ വീണ്ടും അധിക്ഷേപിച്ച് നെന്മാറ എം.എൽ.എയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്

യൂത്ത് കോൺഗ്രസ് പ്രവർത്തകയെ വീണ്ടും അധിക്ഷേപിച്ചുകൊണ്ട് നെന്മാറ എം.എൽ.എ കെ ബാബുവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. സംഭവം വിവാദമായതോടെ അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റ് ഡീലീറ്റാക്കി. യൂത്ത് കോൺഗ്രസ് പ്രവർത്തക ബാരിക്കേഡിന് മുകളിൽനിൽക്കുന്ന ചിത്രം പങ്കുവെച്ചാണ് എം.എൽ.എ പോസ്റ്റിട്ടത്. നേരത്തേ നടത്തിയ അധിക്ഷേപ പ്രസംഗത്തെ ന്യായീകരിച്ചുകൊണ്ടായിരുന്നു പോസ്റ്റ്.
താൻ നാട്ടുഭാഷയാണ് ഉപയോഗിച്ചതെന്നും ജനപങ്കാളിത്തമില്ലാത്ത അക്രമ സമരങ്ങൾ കണ്ടപ്പോഴുള്ള പ്രതികരണമായിരുന്നു അതെന്നുമാണ് എം.എൽ.എയുടെ വിശദീകരണം. ഏതെങ്കിലും സഹോദരിമാരെയോ സമരത്തിൽ പങ്കെടുത്ത സ്ത്രീകളെയോ അധിക്ഷേപിച്ചിട്ടില്ലെന്നും എം.എൽ.എ പറയുന്നു.
Read Also: വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസ്
സെക്രട്ടേറിയറ്റിന് മുന്നില്‍ സമരംചെയ്ത മഹിളാ കോൺഗ്രസ് പ്രവർത്തകരെ നെന്മാറ എംഎൽഎ കെ. ബാബു അധിക്ഷേപിച്ചിരുന്നു. വിമാനത്തിൽ മുഖ്യമന്ത്രിക്ക് നേരെയുണ്ടായ യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിനെതിരെ സിപിഐഎം നെന്മാറ മണ്ഡലത്തിലെ പല്ലശ്ശനയിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിലാണ്, എംഎൽഎ സ്ത്രീവിരുദ്ധ പരാമർശം നടത്തിയത്.
ബാരിക്കേഡിന് മുകളിൽ കയറാൻ വനിതാ പ്രവർത്തകരെ സഹപ്രവർത്തകരായ പുരുഷന്മാർ പിറകിൽ നിന്ന് തളളി സഹായിക്കുന്നുവെന്ന് എംഎൽഎ പറഞ്ഞു. നാണംകെട്ട സമരമാണ് കോൺഗ്രസിന്റെതെന്നും കെ. ബാബു ആരോപിച്ചു. എന്നാൽ എംഎൽഎയുടെ പരാമർശം അപലപനീയമാണെന്നും മാപ്പ് പറയണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.
Story Highlights: Nemmara MLA’s Facebook post insulting Youth Congress activist again
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here