Advertisement

എസ്.എസ്.എല്‍.സി പരീക്ഷയിൽ സര്‍ക്കാര്‍ ഹോമുകള്‍ക്ക് നൂറുമേനി: അഭിനന്ദനവുമായി മന്ത്രി വീണാ ജോര്‍ജ്

June 16, 2022
Google News 2 minutes Read

സംസ്ഥാന വനിതാ ശിശുവികസന വകുപ്പിന് കീഴിലുള്ള സര്‍ക്കാര്‍ ചില്‍ഡ്രന്‍സ് ഹോമുകളിലേയും ഒബ്‌സര്‍വേഷന്‍ ഹോമുകളിലേകളിലേയും എല്ലാ കുട്ടികൾക്കും എസ്.എസ്.എല്‍.സി പരീക്ഷയിൽ വിജയം. എല്ലാ വിദ്യാര്‍ത്ഥികളേയും അവരെ വിജയത്തിലേക്ക് നയിച്ച ജീവനക്കാരേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു. ശ്രീചിത്ര ഹോമും പൂജപ്പുര ഗവ. ചില്‍ഡ്രന്‍സ് ഹോമും മന്ത്രി നേരിട്ട് സന്ദര്‍ശിച്ച് കുട്ടികളുമായി സന്തോഷം പങ്കുവച്ചു.

Read Also: വന്ധ്യതാ ചികിത്സാ സംവിധാനം ശക്തിപ്പെടുത്തും: മന്ത്രി വീണാ ജോര്‍ജ്

15 ചില്‍ഡ്രന്‍സ് ഹോമുകളിലേയും 2 ഒബ്‌സര്‍വേഷന്‍ ഹോമുകളിലേയും 101 കുട്ടികളാണ് പരീക്ഷയെഴുതിയത്. എല്ലാവരേയും വിജയിപ്പിക്കാനായത് അഭിനന്ദനീയമാണ്. വിവിധ ജീവിത സാഹചര്യങ്ങളില്‍ നിന്നുള്ള ശ്രദ്ധയും സംരക്ഷണവും ആവശ്യമായ കുട്ടികളും നിയമവുമായി പൊരുത്തപ്പെടാത്ത കുട്ടികളുമാണ് ഈ ഹോമുകളില്‍ എത്തപ്പെടുന്നത്. ഈ കുട്ടികള്‍ക്ക് മികച്ച ജീവിത സാഹചര്യവും പഠനവും നല്‍കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി പ്രത്യേക സൈക്കോളജിക്കല്‍ അസസ്‌മെന്റ്, കൗണ്‍സിലറുടെ സേവനം എന്നിവ നല്‍കുന്നുണ്ട്.

പഠന നിലവാരം മെച്ചപ്പെടുത്തുന്നതിന് വേണ്ടി ഓരോ വിഷയങ്ങള്‍ക്കും പ്രത്യേകം ട്യൂഷനും, പഠനത്തിന്റെ മേല്‍നോട്ടത്തിനായി എജ്യൂകേറ്ററുടെ സേവനവും, കലാഭിരുചികള്‍ക്കനുസൃതമായി പരിശീലനവും ലഭ്യമാക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

Story Highlights: Minister Veena George congratulates Government Homes on SSLC exams

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here