മധ്യപ്രദേശിൽ വാഹനാപകടം; കുഞ്ഞടക്കം 7 പേർ കൊല്ലപ്പെട്ടു

മധ്യപ്രദേശിലെ ചിന്ദ്വാര ജില്ലയിൽ വൻ വാഹനാപകടം. വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ പോയ വാഹനം റോഡരികിലെ കിണറ്റിലേക്ക് മറിഞ്ഞു. മൊദാമാവ് ഗ്രാമത്തിൽ രാത്രി രണ്ട് മണിയോടെയാണ് സംഭവം. അപകടത്തിൽ പ്രായപൂർത്തിയാകാത്ത കുട്ടി ഉൾപ്പെടെ 7 പേർ കൊല്ലപ്പെട്ടു. 5 പേർക്ക് പരിക്കേറ്റതായി സൂചനയുണ്ട്.
മൊഹ്‌ഖേദിലെ കൊദാമാവ് ഗ്രാമത്തിൽ വിവാഹ ചടങ്ങിന് പങ്കെടുക്കാൻ പോകവെയാണ് അപകടം. വാഹനത്തിൽ കുട്ടികൾ ഉൾപ്പെടെ 12 യാത്രക്കാർ ഉണ്ടായിരുന്നു. മുന്നിൽ ഉണ്ടായിരുന്ന ബൈക്ക് യാത്രക്കാരനെ വെട്ടിച്ചുമാറുന്നതിനിടെ കാർ കിണറ്റിലേക്ക് വീഴുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
Story Highlights: Minor among 7 killed in madhyapradesh road accident
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here