Advertisement

നെടുമ്പാശേരി വിമാനത്താവളത്തിൽ വൻ സ്വർണവേട്ട; സ്വർണം ഒളിപ്പിച്ചത് കുക്കറിൽ

June 16, 2022
2 minutes Read
nedumbassery gold smuggling in cooker

നെടുമ്പാശേരി വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. 23 ലക്ഷം രൂപയുടെ സ്വർണമാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് തൃശൂർ സ്വദേശി നിഷാദ് പിടിയിലായി. ( nedumbassery gold smuggling in cooker )

ജിദ്ദയിൽ നിന്നും ഇൻഡിഗോ വിമാനത്തിലാണ് നിഷാദ് കൊച്ചിയിൽ എത്തിയത്. 497 ഗ്രാം തൂക്കമുള്ള സ്വർണം ചെറിയ കമ്പികൾ ആക്കിയാണ് കടത്താൻ ശ്രമിച്ചത്. നാല് സ്വർണ്ണ കമ്പികൾ നോൺസ്റ്റിക് കുക്കറിന്റെ കൈപ്പിടിയിലാണ് ഒളിപ്പിച്ചിരുന്നത്.

എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗമാണ് സ്വർണം പിടികൂടിയത്.

Story Highlights: nedumbassery gold smuggling in cooker

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top