Advertisement

തിരുവനന്തപുരത്ത് പട്ടാപ്പകല്‍ സ്‌കൂള്‍ വിദ്യാര്‍ഥിക്ക് മര്‍ദനം

June 16, 2022
Google News 2 minutes Read
student assaulted Thiruvananthapuram

തിരുവനന്തപുരം നഗരത്തില്‍ പട്ടാപ്പകല്‍ സ്‌കൂള്‍ വിദ്യാര്‍ഥിക്ക് മര്‍ദനം. മറ്റ് രണ്ട് സ്‌കൂളിലെ വിദ്യാര്‍ഥികളാണ് സംഘം ചേര്‍ന്ന് പ്ലസ് വണ്‍ വിദ്യാര്‍ഥി ജെ.ഡാനിയലിനെ ആക്രമിച്ചത്. നഗരത്തിലെ മൂന്ന് സ്‌കൂളിലെ വിദ്യാര്‍ഥികള്‍ തമ്മില്‍ നിലനിന്ന തര്‍ക്കമാണ് മര്‍ദ്ദനത്തില്‍ കലാശിച്ചത് ( student assaulted Thiruvananthapuram ).

പതിനാറ് വയസുള്ള വിദ്യാര്‍ഥിക്കാണ് ക്രൂര മര്‍ദ്ദനമേറ്റത്. കൂട്ടം ചേര്‍ന്ന് മര്‍ദിക്കുന്നതും അതേ പ്രായമുള്ള വിദ്യാര്‍ഥികള്‍ തന്നെ. സംഭവം നടന്നത് നഗരത്തിന്റെ ഹൃദയ ഭാഗമായ പട്ടത്ത്. അതും പട്ടാപ്പകല്‍.

ഉള്ളൂര്‍ സ്വദേശിയും പട്ടം സെന്റ് മേരിയസ് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുമായ ജെ.ഡാനിയലിനാണ് മര്‍ദ്ദനമേറ്റത്. ബസില്‍ സംഘടിച്ചെത്തിയ വിദ്യാര്‍ഥികള്‍ ബസ് സ്റ്റോപ്പില്‍ നിന്ന ഡാനിയലിനെ മര്‍ദ്ദിക്കുകയായിരുന്നു. ഡാനിയലും അക്രമി സംഘത്തിലെ ചില വിദ്യാര്‍ഥികളും തമ്മില്‍ കഴിഞ തിങ്കളാഴ്ച ചില തര്‍ക്കങ്ങളുണ്ടായി. ഇതിനു പകരം വീട്ടാനാണ് സുഹൃത്തുക്കളെയും സംഘടിപ്പിച്ചു ഇവര്‍ എത്തിയത്. കൈക്കും തലയ്ക്കും പരിക്കേറ്റ ഡാനിയല്‍ മെഡിക്കല്‍ കോളജില്‍ പ്രാഥമിക ചികിത്സ തേടി. ഡാനിയലിന്റെ ബന്ധുക്കളുടെ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. പൊലീസ് അന്വേഷണം തുടങ്ങിയെങ്കിലും പ്രതികളെല്ലാം പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥികളായതിനാല്‍ കടുത്ത നടപടിയിലേക്ക് കടന്നിട്ടില്ല.

Story Highlights: Pattappakal school student assaulted in Thiruvananthapuram

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here