Advertisement

‘ഡൽഹി പൊലീസ് തൻ്റെ വസ്ത്രങ്ങൾ വലിച്ചുകീറി’, വനിതാ എംപിയുടെ വിഡിയോ പങ്കുവച്ച് തരൂർ

June 16, 2022
Google News 7 minutes Read

നാഷണൽ ഹെറാൾഡ് കേസിൽ രാഹുൽ ഗാന്ധിയെ ഇഡി ചോദ്യം ചെയ്തതിനെതിരെ പ്രതിഷേധിച്ച നേതാക്കളോട് പൊലീസ് നടത്തിയ അതിക്രമത്തിൽ വിവാദം തുടരുന്നു. വനിതാ എംപിയോട് ഡൽഹി പൊലീസ് മോശമായി പെരുമാറിയെന്ന് ആരോപിക്കുന്ന വിഡിയോ ശശി തരൂർ എംപി പുറത്തുവിട്ടു. തമിഴ്‌നാട്ടിലെ കരൂരിൽ നിന്നുള്ള കോൺഗ്രസ് എംപി ജ്യോതിമണിക്കാണ് ദുരനുഭവം.

ഉദ്യോഗസ്ഥർ തന്റെ വസ്ത്രങ്ങൾ വലിച്ചുകീറി കുറ്റവാളിയെപ്പോലെ കൊണ്ടുപോയി എന്ന് വിഡിയോയിൽ ജ്യോതിമണി ആരോപിക്കുന്നു. വിഡിയോയിൽ കീറിയ കുർത്തയും, കാലിലെ പരുക്കും ജ്യോതിമണി കാണിക്കുന്നുണ്ട്. “ഇന്നലെ ഡൽഹി പൊലീസ് ഞങ്ങളെ ക്രൂരമായി ആക്രമിച്ചു, അവർ എന്റെ വസ്ത്രങ്ങൾ വലിച്ചുകീറി, എന്റെ ഷൂ അഴിച്ചുമാറ്റി, ഒരു കുറ്റവാളിയെപ്പോലെ മറ്റ് സ്ത്രീ പ്രതിഷേധക്കാർക്കൊപ്പം ബസിൽ കയറ്റി” അവർ പറഞ്ഞു.

വെള്ളം പോലും നൽകാൻ പൊലീസ് തയ്യാറായില്ലെന്ന് ജ്യോതിമണി ആരോപിച്ചു. “ബസിൽ ഞാനുൾപ്പെടെ 7-8 സ്ത്രീകളുണ്ട്, ഞങ്ങൾ പലതവണ വെള്ളം ചോദിച്ചു, പക്ഷേ അവർ നൽകില്ലെന്ന് പറഞ്ഞു. പുറത്തു നിന്ന് വാങ്ങാൻ ശ്രമിക്കുമ്പോൾ, വെള്ളം നൽകരുത് എന്ന് പൊലീസ് കച്ചവടക്കാരോട് ആവശ്യപ്പെട്ടു.” സംഭവം ലോക്‌സഭാ സ്പീക്കർ ഓം ബിർള പരിശോധിക്കണമെന്നും ജ്യോതിമണി അഭ്യർത്ഥിച്ചിട്ടുണ്ട്.

Story Highlights: Shashi Tharoor Shares Woman MP’s Video

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here