ഇന്ത്യൻ ഗോതമ്പിന്റെ കയറ്റുമതി നിരോധിച്ച് യുഎഇ

ഇന്ത്യൻ ഗോതമ്പിന്റെ കയറ്റുമതി നിരോധിച്ച് യുഎഇ നാലു മാസത്തേക്കാണ് വിലക്ക്. ഗോതമ്പുപൊടിക്കും വിലക്ക് ബാധകമാണ് ( UAE Suspend Indian Wheat ).
യുഎഇ ധനമന്ത്രാലയമാണ് ഇതു സംബന്ധിച്ചുള്ള ഉത്തരവിറക്കിയത്. അന്ത്രാരാഷ്ട്രതലത്തിൽ ഗോതമ്പ് വിതരണത്തിൽ പ്രതിസന്ധഇ നേരിടുന്ന സാഹചര്യത്തിലാണ് നടപടിയെന്നാണ് അറിയുന്നത്. കയറ്റുമതിക്കൊപ്പം റീ-എക്‌സ്‌പോർട്ടും (നേരത്തെ ഇറക്കുമതി ചെയ്ത ചരക്കുകൾ കയറ്റുമതി ചെയ്യൽ) നിരോധിച്ചിട്ടുണ്ട്. മെയ് 13 മുതൽ നാലു മാസമാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ മെയ് 14ന് ഇന്ത്യ ഗോതമ്പ് കയറ്റുമതി നിരോധിച്ചിരുന്നു. പ്രാദേശിക വിലക്കയറ്റം തടയാനായിരുന്നു ഇത്. ഇതോടെ യുഎഇ അടക്കമുള്ള മറ്റു രാജ്യങ്ങൾ വഴിയുള്ള ഇന്ത്യൻ ഗോതമ്പിന്റെ കയറ്റുമതിക്കും നിയന്ത്രണം വന്നിരുന്നു. യുഎഇയുടെ നടപടിയോടെ ഇത് കൂടുതൽ ശക്തമാകും.
Story Highlights: UAE To Suspend Exports Of Indian Wheat For 4 Months: Report
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here