നടി ഐശ്വര്യ ഭാസ്കറിന്റെ ഇപ്പോഴത്തെ അവസ്ഥ സങ്കടകരം; തെരുവുതോറും സോപ്പ് വിറ്റ് ഉപജീവനം

നിരവധി സിനിമകളിലും സീരിയലുകളിലും തകർത്ത് അഭിനയിച്ച ഐശ്വര്യ ഭാസ്കറിന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ടാൽ പലർക്കും അതിശയം തോന്നാം. വീടുകളിൽ കയറിയിറങ്ങി സോപ്പ് വിറ്റുലഭിക്കുന്ന ചെറിയ വരുമാനത്തിലാണ് നടി ഇപ്പോൾ ജീവിക്കുന്നത്. ഒരു തമിഴ് യൂടൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ഐശ്വര്യ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
”എനിക്ക് ജോലിയില്ല, സാമ്പത്തികമായി ഒന്നുമില്ല, തെരുവുതോറും സോപ്പ് വിറ്റാണ് ഇപ്പോൾ ജീവിക്കുന്നത്. കടങ്ങളില്ല, എന്റെ കുടുംബത്തില്‍ ഞാന്‍ മാത്രമേയുള്ളൂ. മകള്‍ വിവാഹം കഴിഞ്ഞ് പോയി. എനിക്ക് യാതൊരു ജോലി ചെയ്യാനും മടിയില്ല. നാളെ നിങ്ങളുടെ ഓഫീസില്‍ ജോലി തന്നാല്‍ അതും ഞാന്‍ സ്വീകരിക്കും. അടിച്ചുവാരി കക്കൂസ് കഴുകി സന്തോഷത്തോടെ ഞാന്‍ തിരികെപ്പോകും ”. – ഐശ്വര്യ പറഞ്ഞു.
കുറച്ച് കാലങ്ങളായി താൻ സിനിമയിൽ നിന്ന് മാറി നിൽക്കുകയാണ്. തനിക്ക് സിനിമകൾ ചെയ്യാൻ താൽപ്പര്യമുണ്ടെന്നും ആരെങ്കിലും വിളിക്കുമെന്നാണ് പ്രതീക്ഷയെന്നും ഐശ്വര്യ കൂട്ടിച്ചേർത്തു. പ്രജ, നരസിംഹം, ബട്ടർഫ്ലൈസ് തുടങ്ങിയ ചിത്രങ്ങളിലെ മോഹന്‍ലാലിന്റെ നായികയായുള്ള ഐശ്വര്യയുടെ വേഷം മലയാളികൾക്ക് മറക്കാനാവില്ല. നടി ലക്ഷ്മിയുടെ മകള്‍ കൂടിയായ ഐശ്വര്യ തെന്നിന്ത്യന്‍ ഭാഷകളിലും ഒട്ടേറെ ചിത്രങ്ങളില്‍ നായികയായി അഭിനയിച്ചിട്ടുണ്ട്. ഒളിയമ്പുകളിൽ മമ്മൂട്ടിയുടെ ഒപ്പമായിരുന്നു ഐശ്വര്യയുടെ ആദ്യത്തെ വേഷം.
1994ല്‍ ഐശ്വര്യയും തന്‍വീര്‍ അഹമ്മദും തമ്മിൽ വിവാഹിതരാവുകയും മൂന്ന് വര്‍ഷത്തിനപ്പുറം വിവാഹമോചിതരാവുകയും ചെയ്തു. വിവാഹം കഴിഞ്ഞ് ആറ് മാസം കഴിഞ്ഞപ്പോഴേക്കും ഈ ബന്ധം ശരിയാകില്ലെന്ന് തോന്നിയിരുന്നു. കുഞ്ഞിന് ഒന്നരവയസ്സ് ആയപ്പോഴേക്കും പിരിഞ്ഞു. വിവാഹമോചനത്തിന് ശേഷം പ്രണയബന്ധങ്ങളുണ്ടായിരുന്നു. എന്നാല്‍ ഒന്നും ശരിയായില്ല. ഐശ്വര്യ വെളിപ്പെടുത്തുന്നു.
Story Highlights: Actress Aishwarya Bhaskar’s condition is deplorable; Livelihood by selling soap on the streets
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here