Advertisement

പരിസ്ഥിതി ലോലമേഖല: നിര്‍ദേശങ്ങള്‍ ഉടന്‍ കേന്ദ്രത്തിന് സമര്‍പ്പിക്കുമെന്ന് എ.കെ ശശീന്ദ്രന്‍

June 17, 2022
Google News 2 minutes Read

ജനവാസ മേഖലകളെ പരിസ്ഥിതി ലോല പ്രദേശങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ കരട് വിജ്ഞാപനത്തിലെ അപാകതകള്‍ ചൂണ്ടിക്കാട്ടി കേന്ദ്രത്തിന് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുമെന്ന് വനം മന്ത്രി. ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കുമെന്നും എ.കെ ശശീന്ദ്രന്‍ പറഞ്ഞു.

കേരള നിയമസഭ വനം പരിസ്ഥിതി സബ്ജക്ട് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അമ്പൂരി ഗ്രാമപഞ്ചായത്തിലെ തൊടുമല വാര്‍ഡ് സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദിവാസി ഊര് മേഖലയിലെ റോഡ് നിര്‍മ്മാണത്തിന് വനംവകുപ്പിന്റെ അനുമതി ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു സന്ദര്‍ശനം. അണമുഖം മുതല്‍ തുടങ്ങുന്ന റോഡിന്റെ പുനര്‍നവീകരണത്തിന് വനംവകുപ്പിന്റെ അനുമതി നല്‍കുവാന്‍ തീരുമാനിച്ചതായി മന്ത്രി അറിയിച്ചു.

Story Highlights:

AK Sasindran said that the proposals will be submitted to the Center soon

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here