പീഡന പരാതി; ക്രൈം നന്ദകുമാർ അറസ്റ്റിൽ

സഹപ്രവർത്തകയുടെ പീഡനപരാതിയിൽ ക്രൈം നന്ദകുമാർ അറസ്റ്റിൽ. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് അറസ്റ്റ്. ഐപിസി സെക്ഷൻ 506, 509 വകുപ്പ് പ്രകാരവും എസ്‌സിഎസ്ടി ആക്ട് പ്രകാരവുമാണ് അറസ്റ്റ്. ഇയാളുടെ ഓഫിസിൽ റെയ്ഡ് നടക്കുകയാണ്. ( crime nandakumar under arrest )
ഇന്ന് രാവിലെയാണ് അറസ്റ്റ് നടന്നത്. സ്ത്രീയെ അപമാനിക്കൽ, സ്ത്രീയെ പരസ്യമായ സ്ഥലത്ത് വച്ച് ചീത്ത വിളിക്കൽ എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ലൈംഗിക ചുവയോടെ സംസാരിച്ചതിനും കേസെടുത്തിട്ടുണ്ട്.
Read Also: ഡല്‍ഹിയില്‍ എട്ടുവയസുകാരിക്ക് ക്രൂരപീഡനം; 21കാരന്‍ അറസ്റ്റില്‍
തന്നെ മാനസിക പീഡനത്തിന് ഇരയാക്കിയെന്നും അശ്ലീല വിഡിയോ നിർമിക്കാൻ ആവശ്യപ്പെട്ടുവെന്നുമാണ് പരാതി. ഒരു മന്ത്രിയുടെ ഉൾപ്പെടെ ഇത്തരത്തിലൊരു വിഡിയോ നിർമിക്കണമെന്ന് ആവശ്യപ്പെട്ടതായി പരാതിക്കാരി പറഞ്ഞു. കൊച്ചി സിറ്റി പൊലീസ് കമ്മീഷ്ണറുടെ നേതൃത്വത്തിലുള്ള സംഘമാണ് ഓഫിസിൽ റെയ്ഡ് നടത്തുന്നത.്
Story Highlights: crime nandakumar under arrest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here