31 വയസാണ് പ്രായം…! ജീവിതം കൈക്കുഞ്ഞിനെ പോലെ, വിഷമഴ നനഞ്ഞവരുടെ ജീവിതം വിഷമകരം

31 വയസാണ് ഉദ്ദേശിന്റെ പ്രായം. കൈക്കുഞ്ഞ് അമ്മയുടെ മാറോടണഞ്ഞ് ജീവിക്കുന്നത് പോലെയാണ് ഈ കാലമാകെ ഉദ്ദേശിന്റെ ജീവിതം. എന്‍ഡോസള്‍ഫാന്റെ ദുരിതം പേറി ഉദ്ദേശിനെ പോലെ ജീവിക്കുന്ന നിരവധിപ്പേരുണ്ട് കാസര്‍ഗോട്ട് ( endosulfan kasargod twentyfournews serise ).
31 വര്‍ഷമായിട്ടും ഉദ്ദേശിന് ഒരു മാറ്റവും വന്നിട്ടില്ല. രാത്രി ഉറക്കമില്ല. മാറോടടക്കിപ്പിടിച്ചില്ലെങ്കില്‍ കരയും. അതുകൊണ്ട് തന്നെ ചേര്‍ത്ത് പിടിച്ച് കൈ കൊണ്ട് തട്ടിയുറക്കും ഉദ്ദേശിനെ അമ്മ. സ്വന്തം മകനെ ഇങ്ങനെ ചേര്‍ത്തു പിടിക്കാന്‍ തുടങ്ങിയിട്ട് മൂന്നു പതിറ്റാണ്ട് കഴിഞ്ഞു. ദുരതം പേറിയുള്ള ജീവിതം അങ്ങനെ പോകുകയാണ്.
Read Also: പശുവിന്റെ പേരിലുള്ള ആള്‍ക്കൂട്ട കൊലപാതക പരാമര്‍ശം; സായ് പല്ലവിക്കെതിരെ കേസെടുത്തു
പറഞ്ഞിട്ട് ഫലമില്ല, ഭയങ്കര കഷ്ടത്തില്‍ തന്നെയാണ് ജീവിച്ചത്. ഇപ്പോഴും കഷ്ടമൊന്നും നീങ്ങിയിട്ടെല്ല നിരാശ നിറഞ്ഞ മറുപടിയില്‍ വിഷമം ചെറുപുഞ്ചിരിയിലൊതുക്കി ഉദ്ദേശിന്റെ അമ്മ പറയുന്നു.
നമ്മള്‍ ഉള്ളടിത്തോളം കാലം നോക്കാം. നമുക്ക് കഴിയുന്ന അത്രയും കാലം- അമ്മ പറയുന്നു. അതിനുശേഷമിനിയെന്തെന്ന് പോലുമറിയാതെ നിരവധിപ്പേരാണ് വിഷമഴയിലെ വിഷമം പേറി ജീവിക്കുന്നത്.
രാജ്യത്തെ പരമോന്നത നീതിപീഠം ഇടപെട്ടിട്ടും കാസര്‍ഗോട്ടെ എന്‍ഡോസള്‍ഫാന്‍ ബാധിതരുടെ ജീവിതം ദുരവസ്ഥയിലാണ്. 3,260 പേര്‍ക്ക് ഇനിയും സര്‍ക്കാര്‍ സഹായം കിട്ടിയിട്ടില്ല. പുനരധിവാസം ഉള്‍പ്പെടെ സര്‍ക്കാര്‍ പ്രഖ്യാപിച്ച വാഗ്ദാനങ്ങള്‍ നടപ്പായിട്ടുമില്ല. വിഷമഴ നനഞ്ഞവരുടെ ജീവിതം വിഷമകരമായി തുടരുന്നു. ട്വന്റിഫോര്‍ വാര്‍ത്താ പരമ്പര – ‘ആരുമില്ലാത്തവര്‍ ‘ ഇന്നു മുതല്‍ ആരംഭിക്കുന്നു.
Story Highlights: endosulfan kasargod twentyfournews serise
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here