അബുദാബിയില്‍ കെട്ടിടത്തിന് തീപിടിച്ചു; 19 പേര്‍ക്ക് പൊള്ളലേറ്റു

അബുദാബിയില്‍ 30 നില കെട്ടിടത്തിന് തീപിടിച്ചതിനെ തുടര്‍ന്ന് 19 പേര്‍ക്ക് പൊള്ളലേറ്റു. അബുദാബിയിലെ അല്‍ സഹിയയ്ക്കടുത്താണ് അപകടമുണ്ടായത്. പരുക്കേറ്റ ഇരുപതോളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ആരുടെയും നില ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.(fire accident abu dhabi 19 injured)
വെള്ളിയാഴ്ച ഉച്ചയോടെയാണ് കെട്ടിടത്തിന് തീപിടുത്തമുണ്ടായത്. അബുദാബിയിലെ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടാം മണിക്കൂറുകളായി തീ അണയ്ക്കാനുള്ള ശ്രമത്തിലാണ്. അബുദാബി പൊലീസിന്റെയും സിവില്‍ ഡിഫന്‍സിന്റെയും സംഘങ്ങള്‍ സ്ഥലത്തുണ്ട്.
Read Also: ജിസിസിയിലെ താമസക്കാർക്ക് വിസയില്ലാതെ സൗദി അറേബ്യ സന്ദർശിക്കാം; പുതിയ നീക്കവുമായി അധികൃതർ
കെട്ടിടത്തിലെ മുഴുവന്‍ താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി തകര്‍ന്ന കെട്ടിടം പൂര്‍ണ്ണമായും ഒഴിപ്പിച്ചിട്ടുണ്ട്. അതിനിടെ സംഭവത്തെക്കുറിച്ചുള്ള തെറ്റായതും സ്ഥിരീകരിക്കാത്തതുമായ വിവരങ്ങള്‍ പങ്കിടുന്നതിനെതിരെ അബുദാബി പൊലീസ് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Story Highlights: fire accident abu dhabi 19 injured
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here