ലോക കേരള സഭാ ബഹിഷ്‌ക്കണം; പ്രതിപക്ഷ നിലപാട് പ്രവാസികളോടുള്ള ക്രൂരത; സിപിഐഎം

ലോക കേരള സഭ ബഹിഷ്‌ക്കരിച്ച പ്രതിപക്ഷ നിലപാട് പ്രവാസികളോടുള്ള ക്രൂരതയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ്. ഒരുക്കങ്ങൾ പൂർത്തിയാക്കി അവസാന നിമിഷമാണ് പ്രതിപക്ഷ പിന്മാറ്റം. പ്രവാസി പ്രശ്‌നങ്ങള്‍ പരിഹരിക്കാൻ പ്രതിപക്ഷത്തിന് താല്‍പര്യമില്ല എന്നാണ് ഇതിൽ നിന്നും വ്യക്തമാകുന്നതെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് കുറ്റപ്പെടുത്തി.
സംസ്ഥാന സമ്പദ്‌ഘടനയില്‍ നിര്‍ണ്ണായക സംഭാവന നല്‍കുന്നവരാണ് പ്രവാസികള്‍. ദുരന്ത ഘട്ടത്തിൽ അവർ നല്‍കിയ സഹായം വിസ്മരിക്കരുത്. കൊവിഡ് പ്രവാസികള്‍ക്കും വലിയ ദുരിതമാണ് സംഭാവന ചെയ്‌തിട്ടുള്ളത്. പ്രവാസികളുടെ പ്രശ്‌നങ്ങള്‍ സംസ്ഥാനത്തിന്റെ പൊതു പ്രശ്‌നമായിക്കണ്ട് പരിഹരിക്കുന്നതിനുള്ള ഒരു സംവിധാനമായി ലോക കേരള സഭ പ്രവര്‍ത്തിക്കുമെന്നാണ് പ്രവാസികള്‍ പ്രഖ്യാപിച്ചത്.
നാടിന് വിദൂരതയില്‍ ജീവിക്കുമ്പോഴും ഈ നാടിനെക്കുറിച്ച് ചിന്തിക്കുകയും, സഹായിക്കുകയും ചെയ്യുന്ന നമ്മുടെ കൂടപ്പിറപ്പുകളോടാണ് ഇത്തരമൊരു നിലപാട് പ്രതിപക്ഷം സ്വീകരിച്ചത്. ഇതിലൂടെ പ്രവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് പ്രതിപക്ഷത്തിന് താല്‍പര്യമെന്ന് ഒരിക്കല്‍ക്കൂടി വ്യക്തമായിരിക്കുകയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്‌താവനയില്‍ പറഞ്ഞു.
Story Highlights: loka kerala sabha Opposition stance Cruelty to expatriates cpim
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here