പതിനാറുകാരിയെ പ്രണയം നടിച്ച് ഗർഭിണിയാക്കി; യുവാവ് പിടിയിൽ

കാസർഗോഡ് ആദൂരിൽ പതിനാറുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച് ഗർഭിണിയാക്കിയ യുവാവ് അറസ്റ്റിൽ. നീരോളിപ്പാറ സ്വദേശി മധുവിനെ ആദൂർ പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടി നാല് മാസം ഗർഭിണിയാണ്. പെൺകുട്ടിയെ വയറുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്.
പതിനാറുകാരിയായ പെൺകുട്ടിയുമായി മധു പ്രണയം നടിച്ച് അടുപ്പത്തിലാവുകയും പീഡിപ്പിക്കുകയുമായിരുന്നു. ആശുപത്രിയിൽ എത്തിച്ച് പരിശോധിപ്പിച്ചപ്പോൾ ആണ് പെൺകുട്ടി നാല് മാസം ഗർഭിണിയാണെന്ന് അറിയുന്നത്. ആശുപത്രി അധികൃതർ വിവരം അറിയിച്ചതിനെ തുടർന്ന് ആദൂർ പൊലീസെത്തി കുട്ടിുടെ മൊഴി രേഖപ്പെടുത്തി. പിന്നീട് പോക്സോ വകുപ്പ് പ്രകാരം കേസെടുത്ത് മധുവിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
Story Highlights: man arrested for raping 16-year-old
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here