വിമാനത്തിലെ പ്രതിഷേധം; പ്രവർത്തകരെ ജയിലില്‍ സന്ദര്‍ശിച്ച് കെ സുധാകരൻ

മുഖ്യമന്ത്രിക്കെതിരെ വിനാമത്തിൽ പ്രതിശേധിച്ച് അറസ്റ്റിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ സന്ദര്‍ശിച്ച് കെപിസിസി പ്രസിഡൻ്റ്. ഫര്‍സിന്‍ മജീദ്, ആര്‍ കെ നവീന്‍ കുമാര്‍ എന്നിവരെ കെ സുധാകരൻ എംപി തിരുവനന്തപുരം ജില്ലാ ജയിലിലെത്തി കണ്ടു. ഡിസിസി പ്രസിഡൻ്റ് പാലോട് രവിയും കെപിസിസി പ്രസിഡന്റിനൊപ്പം ഉണ്ടായിരുന്നു.
അതേസമയം വിമാനത്തില്‍ പ്രതിഷേധിച്ച കേസിലെ മൂന്നാം പ്രതി ഹൈക്കോടതിയിൽ മുൻകൂർ ജാമ്യ ഹർജി നൽകി. കണ്ണൂർ സ്വദേശി സുജിത് നാരായണൻ ആണ് ഹർജി നൽകിയത്. വിമാനത്തിൽ മുഖ്യമന്ത്രിയെ ആക്രമിച്ചിട്ടില്ല. പൊലീസ് തെറ്റായി പ്രതിച്ചേർത്തുവെന്നും, തിരുവനന്തപുരത് പോയത് വ്യക്തിപരമായ ആവശ്യത്തിനെന്നും സുജിത് ഹര്‍ജിയില്‍ പറയുന്നു.
Story Highlights: plane protest; k sudhakaran visits congress activists in jail
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here