Advertisement

Agneepath Protest; അഗ്നിപഥ് പദ്ധതിയില്‍ സംഘര്‍ഷം വ്യാപകം; ട്വന്റിഫോര്‍ സംഘം ബിഹാറില്‍

June 17, 2022
2 minutes Read
protest in bihar against agneepath

കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ഹ്രസ്വകാല സൈനിക റിക്രൂട്ട്‌മെന്റ് പദ്ധതിയായ അഗ്നിപഥിനെതിരെ പ്രതിഷേധങ്ങള്‍ക്കിടെ സമഗ്ര വാര്‍ത്താ കവറേജുമായി ട്വന്റിഫോര്‍ വാര്‍ത്താ സംഘം ബിഹാറില്‍. പ്രതിഷേധങ്ങളുടെ ഭാഗമായി വ്യാപക ആക്രമണങ്ങളാണ് ബിഹാറില്‍ നടക്കുന്നത്. പ്രതിഷേധങ്ങളുടെ തത്സമയ ദൃശ്യങ്ങളാണ് ട്വന്റിഫോര്‍ തത്സമയം പ്രേക്ഷകരിലേക്കെത്തിക്കുന്നത്.( protest in bihar against agneepath )

ഇന്ന് മാത്രം 10 ട്രെയിനുകള്‍ക്ക് അക്രമകാരികള്‍ തീയിട്ടു. മധേപുരയിലെ ബിജെപി ഓഫിസിനും പ്രതിഷേധക്കാര്‍ തീയിട്ടു. നസറാമില്‍ സംഘര്‍ഷത്തിനിടെ പൊലീസുകാരന്റെ കാലിന് വെട്ടേറ്റു. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ബിഹാറില്‍ മറ്റന്നാള്‍ വരെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കി.

ഇന്ന് മാത്രം 10 ട്രെയിനുകള്‍ അഗ്നിക്കിരയാക്കിയതോടെ നാളെ കേരളത്തിലൂടെ സര്‍വീസ് നടത്തേണ്ട രണ്ട് ട്രെയിനുകള്‍ റദ്ദാക്കിയതായി റെയില്‍വേ അറിയിച്ചു. പട്‌ന-എറണാകുളം വീക്ക്‌ലി സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസും സെക്കന്തരാബാദ്- തിരുവനന്തപുരം ശബരി എക്‌സ്പ്രസുമാണ് റദ്ദാക്കിയ ട്രെയിനുകള്‍.

Read Also: അഗ്നിപഥ് പ്രതിഷേധം; ബിജെപി നേതാവിന്റെ വീട് തകർത്തു

അതേസമയം അഗ്‌നിപഥ് പദ്ധതിയെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്ന സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളെ നിരീക്ഷിക്കാന്‍ പൊലീസിന് നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്. പൊലീസിനെയും പൊതു സ്വത്തുക്കളെയും ലക്ഷ്യമാക്കിയുള്ള പ്രതിഷേധത്തില്‍ ചേരുന്ന സാമൂഹിക വിരുദ്ധരെ നിരീക്ഷിക്കാന്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ പൊലീസിനോട് ആവശ്യപ്പെട്ടു.
ഡിഫന്‍സ് പരീക്ഷാ തയ്യാറെടുപ്പുകള്‍ക്കായി കോച്ചിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടുകളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ നിരീക്ഷിക്കാനാണ് നിര്‍ദ്ദേശം. സ്ഥാപനങ്ങളുടെ ഉടമകളുമായി സംസാരിക്കാനും അഗ്‌നിപഥ് റിക്രൂട്ട്‌മെന്റ് സ്‌കീമിനെക്കുറിച്ചുള്ള അവരുടെ സംശയങ്ങള്‍ക്ക് വ്യക്തത വരുത്താനും ആവശ്യപ്പെട്ടിട്ടുണ്ട്.

Story Highlights: protest in bihar against agneepath

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top