Advertisement

കരുത്തരായ ഓസീസിനെ പൂട്ടി ശ്രീലങ്ക; പരമ്പരയിൽ ഒപ്പത്തിനൊപ്പം

June 17, 2022
Google News 2 minutes Read
srilanka won australia odi

കരുത്തരായ ഓസ്ട്രേലിയയെ പൂട്ടി ശ്രീലങ്ക. മഴ മൂലം 43 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ 26 റൺസിനാണ് ശ്രീലങ്ക വിജയിച്ചത്. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഓരോ ജയങ്ങളോടെ ഇരു ടീമുകളും ഒപ്പത്തിനൊപ്പമെത്തി. 43 ഓവറിൽ 216 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഓസ്ട്രേലിയ 189 റൺസെടുക്കുന്നതിനിടെ എല്ലാവരും പുറത്തായി. ഡേവിഡ് വാർണർ (37), ഗ്ലെൻ മാക്സ്‌വൽ (30) എന്നിവർ ഓസ്ട്രേലിയക്കായി തിളങ്ങി. (srilanka won australia odi)

Read Also: അയർലൻഡിനെതിരായ ട്വന്റി-20 പരമ്പര; ഹാർദിക് പാണ്ഡ്യ നയിക്കും; സഞ്ജു സാംസൺ ടീമിൽ

ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 47.4 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 220 റൺസെടുക്കുന്നതിനിടെ മഴ പെയ്യുകയായിരുന്നു. കുശാൽ മെൻഡിസ് (36), ദാസുൻ ശനക (34), ധനഞ്ജയ ഡിസിൽവ (34) എന്നിവർ ശ്രീലങ്കക്കായി മികച്ച പ്രകടനം നടത്തി. ആതിഥേയരുടെ 4 വിക്കറ്റ് വീഴ്ത്തിയ പാറ്റ് കമ്മിൻസാണ് ശ്രീലങ്കയെ തകർത്തത്. മറുപടി ബാറ്റിംഗിൽ സ്പിന്നർമാരാണ് ഓസ്ട്രേലിയയെ വീഴ്ത്തിയത്. ഡേവിഡ് വാർണർ മികച്ച തുടക്കം നൽകിയെങ്കിലും പിന്നീട് കൃത്യമായ ഇടവേളകളിൽ അവർക്ക് വിക്കറ്റുകൾ നഷ്ടമായി. ചമിക കരുണരത്നെ ശ്രീലങ്കക്കായി മൂന്ന് വിക്കറ്റ് വീഴ്ത്തി. 38ആം ഓവറിലെ ആദ്യ പന്തിൽ ഓസ്ട്രേലിയ ഓൾ ഔട്ടായി.

Story Highlights: srilanka won australia odi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here