ആറാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച രണ്ടാനച്ഛന് 19 വർഷം തടവ്

പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച കേസിൽ രണ്ടാനച്ഛന് 19 വർഷം തടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കരുനാഗപ്പള്ളി അതിവേഗ പോക്സോ കോടതി. 2016 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പോക്സോ കോടതി ജഡ്ജി ഉഷ നായരാണ് ശിക്ഷ വിധിച്ചത്.
പ്രതിക്ക് ആദ്യഭാര്യയിൽ രണ്ടു മക്കളുമുണ്ട്. പിന്നീട്, രണ്ടാം ഭാര്യയ്ക്കൊപ്പം താമസിച്ചുവരുകയായിരുന്നു. ഇതിനിടെയാണ് ആറാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ചത്.
Read Also: ഒൻപത് വയസുകാരിയായ മകളെ പീഡിപ്പിച്ച അച്ഛന് 14 വർഷം കഠിന തടവ്
ആദ്യം തൃക്കുന്നപ്പുഴ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് പിന്നീട് ഓച്ചിറ പൊലീസിന് കൈമാറി. അവരാണ് തുടരന്വേഷണം നടത്തിയത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി. ശിവപ്രസാദാണ് ഹാജരായത്.
Story Highlights: Stepfather sentenced to 19 years in prison for molesting sixth class student
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here