Advertisement

“അമ്മേ, ഞാൻ ഒരു പൂച്ച വഴിതെറ്റിയതിനെക്കുറിച്ച് കഥയെഴുതാൻ പോകുകയാണ്”; പുസ്തകം പ്രസിദ്ധീകരിച്ച് ഗിന്നസ് റെക്കോർഡ് നേട്ടം സ്വന്തമാക്കി അഞ്ച് വയസ്സുകാരി…

June 18, 2022
2 minutes Read

കഥയും പാട്ടും പുസ്തകങ്ങളും കൂട്ടുപിടിക്കുന്ന പ്രായത്തിൽ ഒരു അഞ്ചുവയസുകാരി സ്വന്തമാക്കിയ നേട്ടമാണ് ശ്രദ്ധനേടുന്നത്. ബ്രിട്ടണിൽ നിന്നുള്ള ബെല്ല ജെയ് ഡാർക്ക് എന്ന അഞ്ചുവയസ്സുകാരിയാണ് പുസ്തകം പ്രസിദ്ധീകരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി(സ്ത്രീ) എന്ന ഗിന്നസ് റെക്കോർഡ് സ്വന്തമാക്കിയിരിക്കുന്നത്. ആയിരത്തിലധികം കോപ്പികൾ വിറ്റഴിഞ്ഞ പുസ്തകമാണ് ഈ അഞ്ചുവയസുകാരി എഴുതി പ്രസിദ്ധീകരിച്ചത്. ‘ദി ലോസ്റ്റ് ക്യാറ്റ്’ എന്നാണ് പുസ്തകത്തിന്റെ പേര്. ആയിരത്തിലധികം കോപ്പികൾ വിറ്റഴിച്ചതോടെയാണ് ഈ റെക്കോർഡ് നേട്ടത്തിന് ഈ കുഞ്ഞുമിടുക്കി അർഹയായത്. ഈ വിഭാഗത്തിൽ റെക്കോർഡ് സ്വന്തമാക്കാനുള്ള റെക്കോർഡ് കീപ്പിംഗ് ഓർഗനൈസേഷന്റെ ഏറ്റവും കുറഞ്ഞ മാനദണ്ഡമാണിത്.

കുട്ടികൾ പൊതുവെ കഥയും കവിതയും വായിക്കാനും കേൾക്കാനും ഇഷ്ടപെടുന്നവരായിരിക്കും. എന്നാൽ ഇത്ര ചെറിയ പ്രായത്തിലെ എഴുതി തുടങ്ങുന്നവർ വളരെ വിരളമായിരിക്കും. എന്നാൽ സ്വന്തമായി പുസ്തകം എഴുതുകയും അത് പ്രസിദ്ധീകരിക്കുകയും ഗിന്നസ് ബുക്കിൽ റെക്കോർഡ് സ്വന്തമാക്കുകയും ചെയ്ത അഞ്ചുവയസുകാരി ബ്രിട്ടനിൽ താരമാകുകയാണ്. കഥ എഴുതാൻ പോകുന്നതിന് മുമ്പ് കുഞ്ഞു ബെല്ല അമ്മയോട് പറഞ്ഞതിങ്ങനെ.”ഞാൻ ഒരു പൂച്ച വഴിതെറ്റിയതിനെക്കുറിച്ച് കഥയെഴുതാൻ പോകുകയാണെന്ന്”. എന്നാൽ അമ്മ അന്നത് കാര്യമായി എടുത്തില്ല. എന്നാൽ ഇന്ന് കുഞ്ഞു ബെല്ലയെ ഓർത്ത് അഭിമാനിക്കുകയാണ് എല്ലാവരും.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

“അമ്മയില്ലാതെ ഒറ്റയ്ക്ക് പുറത്തിറങ്ങുകയും ഒടുവിൽ വഴി തെറ്റുകയും അമ്മയില്ലാതെ പുറത്തിറങ്ങരുതെന്ന വിലപ്പെട്ട പാഠം പഠിക്കുകയും ചെയ്യുന്ന സ്നോവി എന്ന പൂച്ചക്കുട്ടിയുടെ കഥയാണിത്”. ബെല്ലയുടെ മൂത്ത സഹോദരി ലേസി-മെയ് ആണ് പുസ്തകത്തിന്റെ പുറകുവശത്തുള്ള ചിത്രം വരച്ചത്.അതൊഴികെ പുസ്തകത്തിലുള്ള എല്ലാ ചിത്രങ്ങളും കുഞ്ഞുബെല്ലയാണ് വരച്ചത്. പോർട്ട്‌ലാൻഡിലെ പ്രസാധകരായ ജിഞ്ചർ ഫയർ പ്രസ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചത്.

Story Highlights: 5-year-old British girl publishes book, makes Guinness World Record

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top