‘പിടിക്കപ്പെട്ടപ്പോള്‍ എന്റെ കുട്ടികളാണെന്ന് പറഞ്ഞു’; കെ സുധാകരനെ ചോദ്യം ചെയ്യണമെന്ന് ഇ പി ജയരാജന്‍

വിമാനത്തില്‍ നടന്ന യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധവുമായി ബന്ധപ്പെട്ട് കെപിസിസി പ്രസിഡന്റ് കെ സുധാകരനെ ചോദ്യം ചെയ്യണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിമാനത്തില്‍ കയറിയത് മുഖ്യമന്ത്രിയെ ആക്രമിക്കാനാണെന്ന് ഇ പി ജയരാജന്‍ ആരോപിച്ചു.(ep jayarajan wants k sudhakaran to be questioned)
‘പ്രതിഷേധിച്ചവരെ പിടികൂടിയപ്പോള്‍ എന്റെ കുട്ടികളാണെന്ന് കെ സുധാകരന്‍ പറഞ്ഞു. സംഭവത്തില്‍ സുധാകരനെയും പ്രതിപക്ഷ നേതാവ് വി ഡി സതീശനെയും ചോദ്യം ചെയ്യണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ പറഞ്ഞു.
Read Also: വിമാനത്തിലെ പ്രതിഷേധം; പ്രതികൾ എത്തിയത് മുഖ്യമന്ത്രിയെ വധിക്കാനെന്ന് എഫ്.ഐ.ആർ
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിമാനത്തിനുള്ളില്‍ എത്തിയത് മുഖ്യമന്ത്രിയെ വധിക്കാനെന്നാണ് എഫ്.ഐ.ആറുള്ളത്. മുഖ്യമന്ത്രിയെ ആക്രമിക്കാനും, കൊലപ്പെടുത്താനും പ്രതികള്‍ ഗൂഢാലോചന നടത്തി. തടയാന്‍ ശ്രമിച്ച ഗണ്‍മാന്‍ അനില്‍ കുമാറിനെ ദേഹോപദ്രവവം ചെയ്തുവെന്നും, ഔദ്യോഗിക കൃത്യ നിര്‍വഹണം തടസപ്പെടുത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
കണ്ണൂര്‍ സ്വദേശികളായ ഫര്‍സീന്‍ മജീദ്, നവീന്‍ കുമാര്‍, സുനിത് കുമാര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, കുറ്റകരമായ ഗൂഢാലോചന, വിമാനത്തിന്റെ സുരക്ഷിതത്വത്തിന് ഹാനികരമായ രീതിയില്‍ അക്രമം കാട്ടല്‍ എന്നീ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. കണ്ണൂരില്‍ നിന്നു തിരുവനന്തപുരത്തേക്ക് മുഖ്യമന്ത്രി യാത്ര ചെയ്ത വിമാനത്തിനുള്ളിലാണ് യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി ആര്‍.കെ.നവീന്‍കുമാര്‍, മട്ടന്നൂര്‍ ബ്ലോക്ക് പ്രസിഡന്റ് ഫര്‍സീന്‍ മജീദ് എന്നിവര്‍ ‘മുഖ്യമന്ത്രി രാജിവയ്ക്കുക’ എന്ന മുദ്രാവാക്യമുയര്‍ത്തിയത്. എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍ ഇവരെ സീറ്റുകള്‍ക്കിടയിലേക്കു തള്ളിയിട്ടു.
Story Highlights: ep jayarajan wants k sudhakaran to be questioned
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here