‘പബ്ജിയിൽ നശിക്കുന്ന യുവാക്കൾക്ക് ഇതാവശ്യം’;അഗ്നിപഥിനെ പിന്തുണച്ച് കങ്കണ
അഗ്നിപഥ് പദ്ധതിയെ പിന്തുണച്ച് ബോളിവുഡ് നടി കങ്കണ റണൗത്ത്. സൈനിക സേവനം എന്നത് വെറും പണമുണ്ടാക്കാനുള്ള ജോലി മാത്രമല്ലെന്നും അഗ്നിപഥ് പദ്ധതിക്ക് ആഴത്തിലുള്ള അർത്ഥങ്ങളുണ്ടെന്നും കങ്കണ അഭിപ്രായപ്പെട്ടു. മയക്കു മരുന്നിനും പബ്ജി ഗെയിമിനും അടിമപ്പെട്ട യുവാക്കളെ രക്ഷപ്പെടുത്താൻ ഇത്തരം പദ്ധതികൾ ആവശ്യമാണെന്നും കങ്കണ പറഞ്ഞു.(kangana supports agni path scheme amid protest)
‘ഇസ്രായേലുൾപ്പെടെ നിരവധി രാജ്യങ്ങൾ സൈനിക പരിശീലനം യുവാക്കൾക്ക് നിർബന്ധമാക്കിയിട്ടുണ്ട്. വർഷങ്ങൾക്ക് മുമ്പ് അച്ചടക്കും ദേശസ്നേഹവും പോലുള്ള ജീവിത മൂല്യങ്ങൾ പഠിക്കാനായിരുന്നു സൈന്യത്തിൽ ചേർന്നിരുന്നത്. ഒപ്പം അതിർത്തി സുരക്ഷയ്ക്കും. തൊഴിൽ നേടുന്നതിനും പണമുണ്ടാക്കുന്നതിനുമപ്പുറം അഗ്നിപഥ് പദ്ധതിക്ക് ആഴത്തിലുള്ള അർത്ഥങ്ങളുണ്ട്. പഴയ കാലത്ത് എല്ലാവരും ഗുരുകുലത്തിൽ പോയിരുന്നു. മയക്കുമരുന്നിലും പബ്ജി ഗെയിമിലും നശിക്കുന്ന നശിക്കുന്ന ഞെട്ടിക്കുന്ന ശതമാനം യുവാക്കൾക്ക് ഇത്തരം പരിഷ്കാരങ്ങൾ ആവശ്യമാണ്. ഇതിന് തുടക്കം കുറിച്ചതിന് സർക്കാരിനെ അഭിനന്ദിക്കുന്നു,’ കങ്കണ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചു.
അഗ്നിപഥ് സൈനിക പദ്ധതിക്കെതിരെ പ്രതിഷേധം നടത്തുന്നവരെ പരിഹസിച്ച് ബോളിവുഡ് താരം രവീണ്‍ ടണ്ഠനും രംഗത്ത് വന്നിരുന്നു. ബീഹാറിൽ പ്രതിഷേധം നടത്തുന്ന മധ്യവയസ്കരുടെ വിഡിയോ ട്വിറ്റില്‍ പങ്കുവച്ചാണ് രവീണ രംഗത്തെത്തിയത്. ’23 വയസ്സുള്ള ഉദ്യോഗാര്‍ത്ഥി പ്രതിഷേധിക്കുന്നു’വെന്നും വീഡിയോയ്‌ക്കൊപ്പം രവീണ കുറിച്ചു. പിന്നാലെ താരത്തിനെതിരെ വിമര്‍ശനവുമായി നിരവധി പേര്‍ രംഗത്തെത്തി.
Story Highlights: kangana supports agni path scheme amid protest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here