Advertisement

Ksrtc: വെഞ്ഞാറമൂട് കെഎസ്ആര്‍ടിസി ബസ് മറിഞ്ഞു; 30 പേര്‍ക്ക് പരുക്ക്

June 18, 2022
2 minutes Read

വെഞ്ഞാറമൂട് തേമ്പാമൂട്ടിൽ കെഎസ്ആർടിസി ബസ് കുഴിയിലേക്ക് മറിഞ്ഞ് 30 പേര്‍ക്ക് പരുക്ക്. നെടുമങ്ങാട് നിന്ന് ആറ്റിങ്ങലിലേക്ക് പോയ ബസാണ് അപകടത്തില്‍പ്പെട്ടത്. പരുക്കേറ്റവരെ ഗോകുലം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.(ksrtc bus accident in venjaramoodu)

Read Also: “അമ്മേ, ഞാൻ ഒരു പൂച്ച വഴിതെറ്റിയതിനെക്കുറിച്ച് കഥയെഴുതാൻ പോകുകയാണ്”; പുസ്തകം പ്രസിദ്ധീകരിച്ച് ഗിന്നസ് റെക്കോർഡ് നേട്ടം സ്വന്തമാക്കി അഞ്ച് വയസ്സുകാരി…

അതേസമയം പൂനൂർ പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു. പൂനൂർ ഉമ്മിണികുന്ന് കാക്കാട്ടുമ്മൽ ജലീലിന്റെ മകൻ റയാൻ മുഹമ്മദ് (11) ആണ് മരിച്ചത്. പൂനൂർ ഗാഥാ പബ്ലിക് സ്കൂളിന് സമീപം തട്ടഞ്ചേരിയിൽ ആണ് സംഭവം. ഇന്ന് ഉച്ചയോടെ കൂട്ടുകാരനൊപ്പം കുളിക്കാനിറങ്ങിയപ്പോൾ ഒഴുക്കിൽപ്പെടുകയായിരുന്നു. കൂട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഉടൻ തന്നെ നാട്ടുകാർ തെരച്ചിൽ നടത്തി കുട്ടിയെ കണ്ടെത്തി തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. റയാനൊപ്പം പുഴയില്‍ മുങ്ങിയ കുട്ടി അപകടമൊന്നും കൂടാതെ രക്ഷപ്പെട്ടിരുന്നു.

Story Highlights: ksrtc bus accident in venjaramoodu

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top