പോക്‌സോ കേസില്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ കെ. വി ശശികുമാര്‍ വീണ്ടും അറസ്റ്റില്‍

വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ കെ വി ശശികുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട് പോക്‌സോ കേസുകളില്‍ ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് അറസ്റ്റ്. മലപ്പുറം സെന്റ് ജെമ്മാസ് സ്‌കൂളിലെ അധ്യാപകനായിരിക്കെ പീഡിപ്പിച്ചെന്നാണ് പരാതി.(kv sasikumar again arrested in pocso case)
കഴിഞ്ഞ എട്ടിനാണ് രണ്ട് പോക്‌സോ കേസുകളില്‍ ശശികുമാറിന് ജാമ്യം ലഭിച്ചത്. സെന്റ് ജെമ്മാസ് സ്‌കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ സമൂഹമാധ്യമങ്ങളിലൂടെ മീ ടൂ ആരോപണം ഉന്നയിച്ചതോടെയാണ് ശശികുമാറിനെതിരായ കേസുകളുടെ തുടക്കം. ആരോപണം ഉയര്‍ന്നതോടെ ശശികുമാറിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ വ്യാപക പ്രതിഷേധമുയര്‍ന്നു. ഒടുവില്‍ ഒളിവില്‍ പോയ ഇയാളെ ബത്തേരിയില്‍ നിന്നാണ് പൊലീസ് പിടികൂടിയത്.
ആരോപണങ്ങളും കേസും ഉയര്‍ന്നതോടെ സിപിഐഎം സഗരസഭാംഗം കൂടിയായിരുന്ന ശശികുമാറിനെ പാര്‍ട്ടി പുറത്താക്കിയിരുന്നു. പീഡനം സംബന്ധിച്ച് അന്വേഷണത്തിനിടെ സെന്റ് ജെമ്മാസ് സ്‌കൂള്‍ അധികൃതരെക്കുറിച്ച് മുന്‍പും ഗുരുതരമായ പരാതി ലഭിച്ചിട്ടുണ്ടെന്ന പ്രതികരണവുമായി സിഡബ്ല്യുസി ചെയര്‍മാന്‍ ഷാജേഷ് ഭാസ്‌കറും ഇതിനിടെ രംഗത്തെത്തി. ശശികുമാറിനെതിരെ നേരത്തേ വിദ്യാര്‍ഥികള്‍ നല്‍കിയ പരാതികള്‍ സ്‌കൂള്‍ അധികൃതര്‍ മുഖവിലക്കെടുത്തില്ലെന്നായിരുന്നു ആരോപണം.
Story Highlights: kv sasikumar again arrested in pocso case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here