സിദ്ദു മൂസെവാല കൊലപാതകം; ഒരാൾ കൂടി അറസ്റ്റിൽ

സിദ്ദു മൂസെവാല കൊലക്കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. ഗൂണ്ട തലവൻ മുഹമ്മദ് രാജയാണ് ബീഹാറിൽ നിന്ന് അറസ്റ്റിൽ ആയത്.ഗൂഡ തലവൻ ലോറൻസ് ബിഷ്‌ണോയിയെ ചോദ്യം ചെയ്തതിൽ നിന്നും ഗൂഢാലോചന സംബന്ധിച്ച നിർണ്ണായക വിവരങ്ങൾ ലഭിച്ചതായി പൊലീസ്. ( sidhu moosewala murderer arrested )
പഞ്ചാബി ഗായകനും, കോണ്ഗ്രസ് നേതാവുമായ സിദ്ദു മൂസെ വാലയെ കൊലപ്പെടുത്തിയ കേസിൽ നിർണ്ണായകമായ മറ്റൊരു അറസ്റ്റ് കൂടി പഞ്ചാബ് പോലീസ് രേഖപ്പെടുത്തി. ബിഹാറിലെ ഗോപാൽഗഞ്ചിൽ നിന്നും ഗൂണ്ട തലവൻ മുഹമ്മദ് രാജയെ പഞ്ചാബ് പൊലീസ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു.
കസ്റ്റഡിയിലുള്ള ലോറൻസ് ബിഷ്‌ണോയിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ആണ് അറസ്റ്റ്. ഗൂഢാലോചന സംബന്ധിച്ച നിർണായക വിവരങ്ങളും ലോറൻസ് ബിഷ്‌ണോയി യിൽ നിന്നും ലഭിച്ചു. കൊലപാതകത്തിനുള്ള ആയുധങ്ങൾ പാകിസ്ഥാനിൽ നിന്നെന്ന് ലോറൻസ് ബിഷ്‌ണോയ് വെളിപ്പെടുത്തി.
Read Also: പഞ്ചാബി ഗായകന്‍ സിദ്ദു മൂസെവാലയുടെ കൊലയാളി പിടിയില്‍
ലോറൻസ് ബിഷ്‌ണോയി അടക്കം 5 പേരാണ് ഗൂഢാലോചന നടത്തിയത്. ലോറൻസ് ബിഷ്‌ണോയ്, ഗോൾഡി ബ്രാർ ,സച്ചിൻ ധാപൻ, അൻമോൾ ബിഷ്‌ണോയ്,വിക്രം ബ്രാർ എന്നിവരാണ് കൊലപാതകം ആസൂത്രണം ചെയ്തത്.
ബുള്ളറ്റ് പ്രൂഫ് വാഹനത്തിൽ ആണെങ്കിൽ പോലും മൂസെവാലയെ കോലാപ്പെടുത്താൻ ലക്ഷ്യം വച്ചാണ് എഎൻ94 റൈഫിൾ ഉപയോഗിച്ചത് എന്നും ബിഷ്‌ണോയ് വെളിപെടുത്തി. കൊലപാതക സ്ഥലത്തുനിന്നും ലഭിച്ച പെട്രോൾ പമ്പ് ബില്ല് കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണ് കേസിൽ വഴിത്തിരിവായതെന്ന് പോലീസ് അറിയിച്ചു.
Story Highlights: sidhu moosewala murderer arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here