പൗരബോധം ഇല്ലാത്തവരെ പഞ്ചാരയടിച്ച് വീഴ്ത്താന്‍ മാലിന്യ ബിന്നുകള്‍ ഉള്ള നഗരം

പൗരബോധം ഉള്ളവര്‍ പൊതുനന്മയെക്കരുതി നിയമം അനുസരിക്കുമ്പോള്‍ അങ്ങനെ ഇല്ലാത്തവരെക്കൊണ്ട് നിയമം അനുസരിപ്പിക്കാന്‍ ഭരണകൂടങ്ങള്‍ പലമാര്‍ഗങ്ങളും പ്രയോഗിക്കേണ്ടി വരാറുണ്ട്. ശിക്ഷകളെക്കുറിച്ച് ഓര്‍മിപ്പിക്കുകയാണ് പൊതുവായ ഒരു രീതി. ചില നിയമങ്ങള്‍ പാലിക്കുന്നതിനായി ഭരണകൂടം പൗരന്മാര്‍ക്ക് സമ്മാനങ്ങള്‍ നല്‍കാറുപോലുമുണ്ട്. എന്നാല്‍ സിഗരറ്റുകുറ്റികള്‍ ബിന്നില്‍ മാത്രം നിക്ഷേപിക്കുന്നതിനായി സ്വീഡനിലെ ഒരു നഗരം പൗരന്മാരെ പ്രേരിപ്പിക്കുന്നത് കേട്ടാല്‍ വിശ്വസിക്കാന്‍ പോലും വയ്യാത്ത ഒരു മാര്‍ഗം ഉപയോഗിച്ചാണ്. ഓരോ തവണ സിഗരറ്റ് കുറ്റികള്‍ ബിന്നിലിടുമ്പോഴും കിട്ടുന്ന സമ്മാനം മറ്റൊന്നുമല്ല നല്ല ഒന്നാന്തരം പഞ്ചാരയടിയാണ്. ദ്വയാര്‍ത്ഥ പ്രയോഗങ്ങളും അഭിനന്ദനങ്ങളും പഞ്ചാരയില്‍ ചാലിച്ച് നല്‍കുമ്പോള്‍ കുപ്പത്തൊട്ടിയാണെങ്കിലും അതില്‍ താല്‍പര്യവും കൗതുകവും തോന്നാത്തവരുണ്ടോ? (These trash cans in sweden talk dirty to folks who throw out litter)
സ്വീഡനിലെ മെല്‍മോ പ്രാദേശിക ഭരണകൂടമാണ് പൗരബോധമില്ലാത്തവരെ പഞ്ചാരയടിച്ച് നന്നാക്കാന്‍ ഇത്തരമൊരു സംവിധാനം അവതരിപ്പിച്ചത്. ഓരോ തവണ സിഗരറ്റ് കുറ്റികള്‍ ബിന്നില്‍ വീഴുമ്പോഴും ദ്വയാര്‍ത്ഥമൊളിഞ്ഞിരിക്കുന്ന ഒരു അഭിനന്ദനം സ്ത്രീ ശബ്ദത്തില്‍ ബിന്നില്‍ നിന്ന് ഉര്‍ന്നുകേള്‍ക്കാം. പഞ്ചാരയടി പലപ്പോഴും അതിരുകടക്കാറുള്ളതുകൊണ്ടുതന്നെ ഇവയെ സെക്‌സ് പോട്ടുകളെന്നോ ഹോട്ട് ട്രാഷുകളെന്നോ ഒക്കെയാണ് പറയുക. ട്രാഷുകളില്‍ ഘടിപ്പിച്ച സ്പീക്കറുകള്‍ മാലിന്യം നിക്ഷേപിക്കുന്നവരോട് കാമുകിയെന്ന പോലെ സംസാരിക്കും.
നഗരത്തെ മാലിന്യമുക്തമാക്കാനുള്ള ഈ ക്യാംപെയ്‌നെക്കുറിച്ച് നാലാള്‍ ചര്‍ച്ച ചെയ്യാന്‍ ഇങ്ങനെയെന്തെങ്കിലും ഒക്കെ വേണമെന്നാണ് അധികൃതര്‍ വിശ്വസിക്കുന്നത്. ഇത്തരം ചില ‘ഡേര്‍ട്ടി’ സംസാരങ്ങളിലൂടെ സിഗരറ്റുകുറ്റികള്‍ അലക്ഷ്യമായി വലിച്ചെറിയുന്നത് തന്നെയാണ് കൂടുതല്‍ ‘ഡേര്‍ട്ടി’ എന്ന് ചിലരെയെങ്കിലും ബോധ്യപ്പെടുത്താന്‍ സാധിക്കുമെന്ന് ഇവര്‍ വിശ്വസിക്കുന്നുണ്ട്. ഓരോ തവണയും പഞ്ചാരയടി കേള്‍ക്കാനുള്ള കൗതുകം കൊണ്ടെങ്കിലും സിഗരറ്റുകുറ്റികള്‍ യഥാസ്ഥാനത്ത് വീഴുമെന്നും നഗരം മാലിന്യഭീഷണിയില്‍ നിന്നും മോചനം നേടുമെന്നും ഇവര്‍ക്ക് ശുഭാപ്തി വിശ്വാസമുണ്ട്.
Story Highlights: These trash cans in sweden talk dirty to folks who throw out litter
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here