കോഴിക്കോട്ട് വെള്ളച്ചാട്ടത്തിൽ വീണ് 16കാരൻ മരിച്ചു

കോഴിക്കോട് വാണിമേലിൽ വെള്ളച്ചാട്ടത്തിൽ വീണ് 16കാരൻ മരിച്ചു. തിരികക്കയം വെള്ളച്ചാട്ടം കാണാൻ സുഹൃത്തുക്കൾക്കൊപ്പം എത്തിയതായിരിക്കുന്നു ഷാനിഫ്. വടകര കുരിക്കിലാട് സ്വദേശിയാണ് ഷാനിഫ്.(two children drown to death in kozhikode)
ഇന്ന് ജില്ലയിൽ രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി രണ്ട് കുട്ടികളാണ് മുങ്ങി മരിച്ചത്. തിരികക്കയം വെള്ളച്ചാട്ടത്തിൽ വീണ് ഒരു കുട്ടിയും പുനൂർ പുഴയിൽ മുങ്ങി മറ്റൊരു കുട്ടിയും മരിക്കുകയായിരുന്നു. കോഴിക്കോട് പൂനൂർ പുഴയിൽ വച്ചാണ് മറ്റൊരു വിദ്യാർത്ഥി ഒഴുക്കിൽപ്പെട്ട് മരിച്ചത്. റിയാൻ മുഹമ്മദ് എന്ന പത്ത് വയസ്സുകാരനാണ് മരിച്ചത്. ഉച്ചയ്ക്ക് ഒന്നരയോടെ പുഴയിൽ കുളിക്കാനിറങ്ങിയപ്പോൾ ആയിരുന്നു അപകടം. റിയാനൊപ്പം അപകടത്തിൽപ്പെട്ട മറ്റൊരു കുട്ടി രക്ഷപ്പെട്ടു.
Story Highlights: two children drown to death in kozhikode
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here