Advertisement

കൂളിമാട് പാലം തകർച്ച; ഉദ്യോഗസ്ഥ മേൽനോട്ടം ഉണ്ടായില്ല; വിശദീകരണം തേടുമെന്ന് പൊതുമരാമത്ത് മന്ത്രി

June 19, 2022
Google News 2 minutes Read

കൂളിമാട് പാലത്തിൻറെ തകർച്ചയിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി നിർദ്ദേശിച്ച് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഉദ്യോഗസ്ഥ മേൽനോട്ടം ഇല്ലാതെയാണ് പണി നടന്നത്. നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലങ്ങളിൽ മിന്നൽ പരിശോധന നടത്തുമെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.(no official supervision in koolimad bridge says pamuhammedriyaz)

ജാക്കിയ്ക്ക് പ്രശ്നം ഉണ്ടായിരുന്നു. ബീമുകൾ ചരിഞ്ഞപ്പോൾ മുൻകരുതലെടുത്തില്ല. ഇത് വ്യക്തമാക്കുന്ന എൻ ഐ ടിയുടെ റിപ്പോർട്ട് കിട്ടിയെന്നും പൊതമരാമത്ത്മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. എൻ ഐ ടിയുടെ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥരോട് വിശദീകരണം തേടുമെന്നും മന്ത്രി പറഞ്ഞു.

Read Also: “അമ്മേ, ഞാൻ ഒരു പൂച്ച വഴിതെറ്റിയതിനെക്കുറിച്ച് കഥയെഴുതാൻ പോകുകയാണ്”; പുസ്തകം പ്രസിദ്ധീകരിച്ച് ഗിന്നസ് റെക്കോർഡ് നേട്ടം സ്വന്തമാക്കി അഞ്ച് വയസ്സുകാരി…

പൊതുമരാമത്തിൻറെ നിർമാണ പ്രവർത്തനങ്ങൾക്ക് കൃത്യമായ മാർഗ നിർദേശങ്ങൾ ഇറക്കുമെന്നും മന്ത്രി പറഞ്ഞു. എക്‌സികുട്ടീവ് എഞ്ചിനിയറോടും അസിസ്റ്റന്റ് എഞ്ചിനിയറോടും ആവശ്യപ്പെട്ട വിശദീകരണം ലഭിച്ച ശേഷം ആവശ്യമെങ്കിൽ കൂടുതൽ നടപടി എടുക്കാമെന്നും മന്ത്രി പറയുന്നു.

Story Highlights: no official supervision in koolimad bridge says pamuhammedriyaz

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here