സംസ്ഥാനത്തെ പ്ലസ് ടു ഫലം മറ്റന്നാൾ

സംസ്ഥാനത്തെ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം ചൊവ്വാഴ്ച പ്രഖ്യാപിക്കും. രാവിലെ 11 മണിക്ക് പിആർഡി ചേംബറിലാണ് പരീക്ഷാ ഫലം പ്രഖ്യാപിക്കുക. വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയും വിദ്യാഭ്യാസവകുപ്പ് സെക്രട്ടറിയുമാണ് ഫലപ്രഖ്യാപനം നടത്തുക.
പ്ലസ് ടു പരീക്ഷകൾ 30 നാണ് ആരംഭിച്ചത്. പ്രാക്ടിക്കൽ പരീക്ഷ മെയ് മൂന്ന് മുതലായിരുന്നു. പ്ലസ് ടു പരീക്ഷകൾക്ക് ഇത്തവണയും ഗ്രേസ് മാർക്ക് നൽകില്ല. കലാ-കായിക മത്സരങ്ങൾ നടത്താത്ത സാഹചര്യത്തിലാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. എൻസിസി ഉൾപ്പെടെ ഉള്ളവയ്ക്കും ഗ്രേസ് മാർക്ക് ഉണ്ടാകില്ല.
കല, കായിക മത്സര ജേതാക്കള്‍ക്കുപുറമേ സ്റ്റുഡന്റ്സ് പൊലീസ് കാഡറ്റ്, എന്‍.സി.സി., സ്‌കൗട്ട് ആന്‍ഡ് ഗൈഡ്സ്, ലിറ്റില്‍ കൈറ്റ്സ്, ജൂനിയര്‍ റെഡ്ക്രോസ് യൂണിറ്റുകളില്‍ അംഗങ്ങളായ വിദ്യാര്‍ഥികള്‍ക്കാണ് ഗ്രേസ് മാര്‍ക്ക് നല്‍കിവന്നിരുന്നത്. കൊവിഡ് കാരണം ഇത്തരംപ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടന്നിട്ടില്ലെന്ന് പറഞ്ഞ് കഴിഞ്ഞവര്‍ഷം ഗ്രേസ് മാര്‍ക്ക് നല്‍കിയിരുന്നില്ല. പകരം, ഉപരിപഠനത്തിന് നിശ്ചിതമാര്‍ക്ക് ബോണസ് പോയന്റായി നല്‍കുകയാണുണ്ടായത്.
Read Also: എസ്എസ്എൽസി പരീക്ഷാ ഫലം നാളെ; പരീക്ഷാഫലം എങ്ങനെ അറിയാം?
അതേസമയം ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാ ഫലം ജൂൺ 15-ന് പ്രഖ്യാപിച്ചിരുന്നു. എസ്എസ്എൽസി പരീക്ഷയിൽ ഇത്തവണ 99.26 ആയിരുന്നു വിജയശതമാനം.
Story Highlights: Plus Two results will be announced on Tuesday
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here