ഒരു മകൾ അച്ഛന് വേണ്ടി നടത്തിയ പോരാട്ടം; പിതൃദിനത്തിന് പിന്നിലെ കഥ ഇങ്ങനെ
ഇന്ന് ലോക പിതൃദിനം. നമ്മെ വളർത്തി വലുതാക്കാനായി രാപ്പകൽ കഷ്ടപ്പെടുന്ന, നമുക്ക് വേണ്ടി നിരവധി ത്യാഗങ്ങൾ സഹിച്ച അച്ഛന്മാരെ ആദരിക്കാനാണ് ഈ ദിനം. ( story behind fathers day )
പിതൃദിനം രൂപം കൊണ്ടത് പിന്നിൽ ഒരു മകളുടെ പോരാട്ടത്തിന്റെ കഥയുണ്ട്. സൊനോര സ്മാർട്ട് ഡോഡ് എന്ന പെൺകുട്ടിയുടെ പിതൃസ്‌നേഹത്തിൽ നിന്ന് രൂപം കൊണ്ടതാണ് ഈ ദിനം.
പതിനാറാം വയസിലാണ് വാഷിംഗ്ടൺ സ്വദേശിനിയായ സൊനോറയ്ക്ക് അമ്മ എലൻ വിക്ടോറിയയെ നഷ്ടപ്പെടുന്നത്. തന്റെ 47-ാം വയസിൽ ആറാമത്തെ കുഞ്ഞിനെ പ്രസവിക്കുന്നതിനിടെയാണ് എലൻ മരണപ്പെടുന്നത്. പിന്നീട് അച്ഛൻ വില്യം ജാക്‌സൺ സ്മാർട്ടാണ് സൊനോറ ഉൾപ്പെടെയുള്ള അഞ്ച് കുട്ടികളേയും നോക്കി വളർത്തിയത്. അഞ്ച് മക്കളെയും ഒറ്റയ്ക്ക് നോക്കി വളർത്താൻ ആ അച്ഛൻ ഏറെ ത്യാഗങ്ങൾ സഹിച്ചു.
1909ൽ ഒരു മാതൃദിന സങ്കീർത്തനം ശ്രവിക്കുമ്പോഴാണ് പിതൃദിനത്തെക്കുറിച്ചുള്ള ആശയം സോണാര ഡോഡിൻറെ ഉള്ളിൽ മിന്നിയത്. തൻറെ അച്ഛനെ ആദരിക്കാൻ ഒരു പ്രത്യേകദിനത്തിന്റെ ആവശ്യമുണ്ടെന്ന് അവൾ ചിന്തിച്ചു. പ്രിയഭാര്യയുടെ ഓർമ്മകളുമായി കഴിഞ്ഞിരുന്ന അച്ഛൻ വില്യം സ്മാർട്ടിനോട് അവൾക്കത്രയ്ക്കിഷ്ടമായിരുന്നു.
Read Also: അച്ഛന് കിടിലൻ സർപ്രൈസ് ഒരുക്കി മകൾ; ആഘോഷമാക്കി സോഷ്യൽമീഡിയ…
തുടർന്ന് സ്‌പൊകേൻ മനിസ്റ്റീരിയൽ അലയൻസിനെ പിതൃദിനത്തിന്റെ ആശയവുമായി സൊനോറ സമീപിച്ചു. അധികൃതരെ ഇത്തരമൊരു ദിവസത്തിന്റെ ആവശ്യകത പറഞ്ഞ് ബോധ്യപ്പെടുത്താൻ സൊനോറയ്ക്ക് സാധിച്ചു.
തന്റെ പിതാവിന്റെ ജന്മദിനമായ ജൂൺ 5 ആണ് സൊനോറ പിതൃദിനത്തിനായി തെരഞ്ഞെടുത്തത്. എന്നാൽ ജൂണിലെ മൂന്നാം ഞായറാഴ്ചയർ പിതൃദിനമാചരിക്കാനായി തെരഞ്ഞെടുക്കപ്പെട്ടു. അങ്ങനെയാണ് പിതൃദിനം രൂപം കൊള്ളുന്നത്.
ഓരോ രാജ്യത്തും ഓരോ ദിവസമാണ് പിതൃദിനം. ഭൂരിപക്ഷം രാജ്യക്കാരും ജൂണിലെ മൂന്നാം ഞായറാണ് ഫാദേഴ്‌സ് ഡേ ആയി കണക്കാക്കുന്നത്.
Story Highlights: story behind fathers day
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here