Advertisement

അച്ഛന് കിടിലൻ സർപ്രൈസ് ഒരുക്കി മകൾ; ആഘോഷമാക്കി സോഷ്യൽമീഡിയ…

June 16, 2022
2 minutes Read

മക്കൾക്കായി തന്റെ സമ്പാദ്യങ്ങൾ സ്വരുക്കൂട്ടി വെച്ച് സമ്മാനങ്ങൾ വാങ്ങി നൽകുന്നവരാണ് മാതാപിതാക്കൾ. മക്കളുടെ ഓരോ സന്തോഷങ്ങളും ജീവിതത്തിൽ ഏറെ ആഘോഷിക്കുന്നത് മാതാപിതാക്കൾ ആയിരിക്കും. അവരുടെ ഓരോ വിജയങ്ങളിലും സങ്കടങ്ങളിലും അവർക്കൊപ്പം താങ്ങായി മാതാപിതാക്കൾ ഉണ്ടാകും. അതിൽ സ്വന്തം നേട്ടങ്ങൾ തന്നെയാണ് മാതാപിതാക്കൾക്കായി തിരിച്ചു നൽകാവുന്ന സന്തോഷവും. കാലങ്ങളായി മകൾ കണ്ട സ്വപ്നം സാക്ഷാത്കരിച്ചതിന്റെ സന്തോഷത്തിലാണ് ഒരു പിതാവ്. മെഡിക്കൽ സ്കൂളിൽ നിന്നുള്ള ഓഫർ ലെറ്റർ അച്ഛന് സർപ്രൈസായി കാണിക്കുന്ന മകളുടെ വിഡിയോയാണ് സോഷ്യൽ മീഡിയയിൽ ഹൃദയങ്ങൾ കവരുന്നത്.

ഓഫർ ലൈറ്ററും കയ്യിൽ പിടിച്ച് അച്ഛന് അടുത്തേക്ക് വരുന്ന മകളിൽ നിന്നാണ് വിഡിയോ തുടങ്ങുന്നത്. ഓഫർ ലെറ്റർ അച്ഛന് നേരെ നീട്ടി തന്റെ അടുത്തേക്കു വരാൻ മകൾ ആവശ്യപ്പെടുന്നു. തുടർന്ന് അച്ഛൻ ലെറ്റർ വാങ്ങി വായിച്ചു നോക്കുകയും അവിശ്വസനീയമെന്ന രീതിയിൽ മകളെ നോക്കുന്നതും വിഡിയോയില്‍ കാണാം. പിന്നീട് ഇരുവരും പരസ്പരം ആലിംഗനം ചെയ്യുന്നു. വർഷങ്ങളായുള്ള കാത്തിരിപ്പിന്റെ ഫലമാണിത്. അതുകൊണ്ട് തന്നെ ഏറെ മധുരമുള്ള വാർത്തയാണിതെന്നും അച്ഛൻ പറയുന്നു.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

‘അച്ഛന്റെ അഭിമാനം’ എന്ന അടികുറിപ്പോടെയാണ് വിഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. തങ്ങളുടെ ലക്ഷ്യത്തിനായി കഠിനാധ്വാനം നടത്തുന്നവർക്കുള്ള പ്രചോദനമാണ് ഈ വിഡിയോ എന്നും ആളുകൾ കമന്റുകൾ നൽകി. നിരവധി പേർ വീഡിയോ കാണുകയും ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയും ചെയ്തു. ഗുഡ് ന്യൂസ് ആണ് വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്.

Story Highlights : Suresh Gopi Wealth Report BJP candidate Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top