ഒമാനില്‍ അന്തരീക്ഷ താപനില 50 ഡിഗ്രി സെല്‍ഷ്യസിലേക്ക്

ഒമാനില്‍ അന്തരീക്ഷ താപനില 50 ഡിഗ്രി സെല്‍ഷ്യസിലേക്ക് ഉയരുന്നതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വരും ദിവസങ്ങളില്‍ രാജ്യത്തെ മരുഭൂമികളില്‍ താപനില 50 ഡിഗ്രിലെത്തുമെന്നാണ് റിപ്പോർട്ട് പറയുന്നത്. വെള്ളിയാഴ്ച രാജ്യത്ത് 49 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് രേഖപ്പെടുത്തിയിരുന്നു.
ഇബ്രി വിലായത്തിലെ ഫഹൂദ് ഏരിയയിലാണ് കഴിഞ്ഞ ദിവസം രാജ്യത്തെ ഏറ്റവും വലിയ ചൂടായ 49 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയത്. അല്‍ ഖാബില്‍ വിലായത്തിലെ ഖര്‍ന്‍ അലമില്‍ 48.8 ഡിഗ്രി സെല്‍ഷ്യസും ബഹ്‍ല വിലായത്തിലെ അല്‍ മുദിബിയല്‍ 48 ഡിഗ്രി സെല്‍ഷ്യസുമായിരുന്നു ഉയര്‍ന്ന ചൂട്.
Read Also: പ്രവാചകനെതിരായ പരാമര്‍ശം; സംയുക്ത പ്രസ്താവനയിറക്കി കുവൈറ്റ് പാര്‍ലമെന്റ് അംഗങ്ങള്‍
അല്‍ സുനൈന വിലായത്തില്‍ 47.7 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. നിസ്‍വയില്‍ 47.6 ഡിഗ്രി സെല്‍ഷ്യസായിരുന്നു കാലാവസ്ഥാ നിരീക്ഷണ ഡയറക്ടറേറ്റ് പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം താപനില.
Story Highlights: Temperatures likely to touch 50 degrees Celsius in Oman
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here