കണ്ണപുരത്ത് വാഹനാപകടത്തില്‍ രണ്ട് മരണം

കണ്ണൂര്‍ കണ്ണപുരത്ത് വാഹനാപകടത്തില്‍ രണ്ട് മരണം. നിയന്ത്രണംവിട്ട പിക്കപ്പ് വാഹനം വഴിയാത്രികരെയും ഇരുചക്ര വാഹന യാത്രക്കാരനെയും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. യോഗശാല സ്വദേശി നൗഫല്‍, പാപ്പിനിശ്ശേരി വെസ്റ്റ് സ്വദേശി അബ്ദുല്‍ സമദ് എന്നിവരാണ് അപകടത്തില്‍ മരിച്ചത്. (two died in accident in kannapuram kannur)
രാവിലെ ഏഴ് മണിയോടെയായിരുന്നു പിലാത്തറ പാപ്പിനിശ്ശേരി റോഡിലെ കണ്ണപുരത്ത് ദാരുണമായ അപകടം നടന്നത്. കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന പിക്കപ്പ് വാഹനം നിയന്ത്രണം വിട്ട് വഴിയാത്രക്കാരെയും ഇരുചക്ര വാഹന യാത്രികനെയും ഇടിച്ചു തെറിപ്പിച്ചു. വാഹനം സമീപത്തെ ചായക്കടയിലേക്ക് പാഞ്ഞുകയറി. ഇലക്ട്രിക് പോസ്റ്റ് ഇടിച്ച് തകര്‍ക്കുകയും ചെയ്തു.
പരുക്കേറ്റവരെ നാട്ടുകാര്‍ ചേര്‍ന്ന് ചെറുകുന്നിലെ ആശുപത്രിയിലെത്തിച്ചെങ്കിലും യോഗശാല സ്വദേശി മുക്കോത്ത് നൗഫല്‍, പാപ്പിനിശ്ശേരി വെസ്റ്റ് സ്വദേശി അബ്ദുള്‍ സമദ് എന്നിവര്‍ മരണത്തിന് കീഴടങ്ങി. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്. റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന അഞ്ചോളം വാഹനങ്ങള്‍ക്കും കേടുപാടുകള്‍ പറ്റി. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടമുണ്ടാക്കിയ പിക്കപ്പ് വാഹനവും, ഡ്രൈവറെയും പോലീസ് കസ്റ്റഡിയിലെടുത്തു.
Story Highlights: two died in accident in kannapuram kannur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here