ആമസോൺ വഴി ഓർഡർ ചെയ്തത് കസേര; യുവതിക്ക് ലഭിച്ചത് രക്തമടങ്ങിയ ട്യൂബ്

ആമസോണിൽ നിന്ന് ലെതർ കസേര ഓർഡർ ചെയ്ത യുവതിക്ക് ലഭിച്ചത് രക്തം അടങ്ങിയ ട്യൂബ്. ന്യൂയോർക്കിലെ ജെൻ ബേഗക്കീസ് എന്ന യുവതിക്കാണ് ആമസോൺ വഴി മനുഷ്യരക്തമെന്ന് തോന്നിക്കുന്ന ദ്രാവകം ട്യൂബിലാക്കി ലഭിച്ചത്. ഉടൻ തന്നെ ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തു.
കസേര പൊതിഞ്ഞ കാർഡ്‌ബോർഡ് പെട്ടിക്കുള്ളിലാണ് രക്തട്യൂബും ഉണ്ടായിരുന്നത്. ഇത് കണ്ടയുടനെ പെട്ടി അതുപോലെ തന്നെ അടച്ചുവെച്ചുവെന്ന് യുവതി പറയുന്നു. ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ച ജെൻ പോസ്റ്റിനോടൊപ്പം ഒരു വിഡിയോയും പങ്കുവെച്ചിട്ടുണ്ട്.
Read Also: ‘സാധനം വാങ്ങണമെങ്കിൽ മൊബൈൽ നമ്പർ നൽകണം’; ഡെക്കാത്തലോണെതിരെ മെഹുവ മൊയിത്ര
if I told you the leather chair I ordered from Amazon was packaged with a blood collection tube that is…full, would you believe me? because I'm lost for — words
— Jen Begakis (@jenbegakis) June 16, 2022
ദൃശ്യങ്ങളിൽ കാർഡ്‌ബോർഡ് പെട്ടിക്കുള്ളിൽ യുവതിക്ക് സർപ്രൈസ് ആയി ലഭിച്ച രക്തട്യൂബും കാണാവുന്നതാണ്. വിഡിയോ ദൃശ്യങ്ങൾ ട്വിറ്ററിൽ വൈറലായതോടെ നിരവധിയാളുകളാണ് പ്രതികരണവമുായി രംഗത്തെത്തിയത്. സംഭവത്തിൽ ഇതുവരെ ആമസോൺ അധികൃതർ വിശദീകരണം നൽകിയിട്ടില്ല. യുവതി ഔദ്യോഗികമായി പരാതി സമർപ്പിച്ചിട്ടില്ലെന്നാണ് വിവരം.
Story Highlights: Woman orders chair on Amazon – receives vial of blood
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here