Advertisement

കടകളിൽ കയറി കുപ്പികൾ കൈക്കലാക്കും; ഒറ്റ കമഴ്ത്തിന് സാനിറ്റൈസര്‍ കുടിച്ച് തീർത്ത് കെ.എസ്.ഇ.ബി ജീവനക്കാരൻ

June 20, 2022
2 minutes Read

കടകളില്‍ വയ്ക്കുന്ന സാനിറ്റൈസര്‍ കുടിച്ചുതീര്‍ക്കുന്ന കെ.എസ്.ഇ.ബി ജീവനക്കാരൻ വ്യാപാരികളുടെ തലവേദനയായി മാറിയിരിക്കുകയാണ്. ഇടുക്കി ചെറുതോണി സ്വദേശി അലിയാരാണ് വ്യാപാരികള്‍ക്ക് തലവേദനയായ ആ മുനുഷ്യന്‍. സ്ഥിരമായി ചെറുതോണിയിലെ കടകളിലെത്തി അവിടെ ഉപഭോക്താക്കള്‍ക്ക് ഉപയോഗിക്കാനായി വയ്ക്കുന്ന സാനിറ്റൈസര്‍ എടുത്തുകുടിക്കുന്നതാണ് ഇയാളുടെ പണി.

ആളുകള്‍ കാണാതെ സാനിറ്റൈസര്‍ മുഴുവന്‍ ഒറ്റവലിക്ക് കുടിച്ചുതീര്‍ക്കും. ഇയാള്‍ സ്ഥിരമായി മദ്യപിക്കുന്ന കൂട്ടത്തിലാണെന്നും നാട്ടുകാര്‍ പറയുന്നുണ്ട്.

Read Also: വെള്ളമാണെന്ന് കരുതി സാനിറ്റൈസർ കുടിച്ചു; കായികതാരങ്ങൾ ആശുപത്രിയിൽ

കടകളിലെ സാനിറ്റൈസര്‍ കുപ്പികള്‍ പെട്ടെന്ന് കാലിയാകുന്നതില്‍ സംശയം തോന്നി സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ആദ്യമായി ഇയാളുടെ ‘കൗതുകരോഗം’ പിടികൂടുന്നത്. കെ.എസ്.ഇ.ബി ജീവനക്കാരനായ ഇദ്ദേഹം ജോലിക്ക് പോകാതെ മദ്യലഹരിയില്‍ ടൗണില്‍ കറങ്ങിനടക്കുന്നതും പതിവാണെന്ന് വ്യാപാരികള്‍ ആരോപിക്കുന്നു. പൊലീസും കെ എസ് ഇ ബിയും ഇടപെട്ട് ആവശ്യമായ ചികിത്സ നല്‍കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Story Highlights: Drinking sanitizer in front of shops idukki

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top