Advertisement

പുരാവസ്തു തട്ടിപ്പ് കേസ്; അനിത പുല്ലയിലിനെ ഇ.ഡി ഉടന്‍ ചോദ്യം ചെയ്‌തേക്കും

June 20, 2022
2 minutes Read
ed will question anitha pullayil

പുരാവസ്തു തട്ടിപ്പുകേസില്‍ അനിത പുല്ലയിലിനെ എന്‍ഫോഴ്‌മെന്റ് ഡയറക്ടറേറ്റ് ഉടന്‍ ചോദ്യം ചെയ്‌തേക്കും. കേസില്‍ പ്രതിയായ മോണ്‍സണ്‍ മാവുങ്കലിനെ കഴിഞ്ഞ ദിവസം ഇ.ഡി. ചോദ്യം ചെയ്തിരുന്നു. പുരാവസ്തു വില്പനയ്ക്കായി നിരവധി പേരെ മോണ്‍സണ്‍ മാവുങ്കലിന് പരിചയപ്പെടുത്തിയത് അനിതയാണ്.(ed will question anitha pullayil )

തട്ടിപ്പിലൂടെ ലഭിച്ച പണത്തില്‍ 18 ലക്ഷം രൂപ അനിത പുല്ലയിലിന് ലഭിച്ചതിനും തെളിവ് ഉണ്ട്. മുന്‍ ഐജി ലക്ഷ്മണയെയും കേസില്‍ ചോദ്യം ഇ.ഡി ചെയ്യാന്‍ നീക്കം നടത്തുന്നുണ്ട്. കള്ളപ്പണപുരാവസ്തു തട്ടിപ്പുമായി ബന്ധപ്പെട്ട് പത്ത് കോടിയോളം രൂപയുടെ ഇടപാടുകള്‍ നടന്നിട്ടുണ്ട് എന്നതാണ് പ്രാഥമിക നിഗമനം.

Read Also: അനിത പുല്ലയിലിന്റെ സന്ദർശനം ഗുണകരമായ കാര്യമല്ല; മന്ത്രി കെ രാജൻ

അതിനിടെ ലോക കേരള സഭയിലേക്ക് അനിതാ പുല്ലയില്‍ എത്തിയതുമായി ബന്ധപ്പെട്ട് പ്രതികരണവുമായി മന്ത്രി കെ രാജന്‍ ഇന്നലെ രംഗത്തെത്തിയിരുന്നു. ഗുണകരമായ കാര്യമല്ല അനിത പുല്ലയിലിന്റെ സന്ദര്‍ശനമെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തെക്കുറിച്ച് അന്വേഷിക്കും. വിഷയത്തെക്കുറിച്ച് സ്പീക്കറുമായി സംസാരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ അന്വേഷണത്തിനില്ലെന്ന് നോര്‍ക്ക വ്യക്തമാക്കി. നോര്‍ക്കയുടെ പട്ടികയില്‍ അനിതയുടെ പേരില്ലായിരുന്നുവെന്ന് നോര്‍ക്ക വൈസ് ചെയര്‍മാന്‍ പി ശ്രീരാമകൃഷ്ണന്‍ വ്യക്തമാക്കി. ഓപ്പണ്‍ ഫോറത്തില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനാനുമതി ഉണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Story Highlights: ed will question anitha pullayil

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top