ജെപി നദ്ദ ഇന്ന് വിയറ്റ്നാം കമ്മ്യൂണിസ്റ്റ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും

ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ ഇന്ന് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് വിയറ്റ്നാം നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. ദേശീയ തലസ്ഥാനത്തെ ഓഫീസിൽ ഉച്ചയ്ക്ക് 12 മണിക്കാണ് യോഗം. നദ്ദ വിദേശ പ്രമുഖരുമായി സംവദിക്കുന്ന “ബിജെപിയെ അറിയുക” എന്ന പരിപാടിയുടെ തുടർച്ചയാണ് ഇന്നത്തെ കൂടിക്കാഴ്ച.
ലോകത്തെ വിവിധ രാജ്യങ്ങളിൽ പാർട്ടിയുടെ കാഴ്ചപ്പാടും ദൗത്യവും സംസ്കാരവും പരിചയപ്പെടുത്താനുള്ള ബിജെപിയുടെ സംരംഭമാണ് “ബിജെപിയെ അറിയുക” കാമ്പയിൻ. പാർട്ടിയുടെ 42-ാമത് സ്ഥാപക ദിനത്തിലാണ് “ബിജെപിയെ അറിയുക” എന്ന പ്രചാരണം ആരംഭിച്ചത്. കാമ്പയിന്റെ രണ്ടാം ഘട്ടം മെയ് 16-നും, മൂന്നാമത്തെ യോഗം ജൂൺ 4-ന് നടന്നു.
പരിപാടിക്ക് കീഴിൽ നദ്ദ ഇതുവരെ നേപ്പാൾ പ്രധാനമന്ത്രി ഷേർ ബഹാദൂർ ദ്യൂബ, സിംഗപ്പൂരിലെ വിദേശകാര്യ മന്ത്രി വിവിയൻ ബാലകൃഷ്ണൻ, 47 രാജ്യങ്ങളിലെ പ്രതിനിധികൾ എന്നിവരുമായി ആശയവിനിമയം നടത്തി. ജനറൽ സെക്രട്ടറി (ഓർഗനൈസേഷൻ) ബി എൽ സന്തോഷ്, ബിജെപി ദേശീയ സെക്രട്ടറി ഋതുരാജ് സിൻഹ, പാർട്ടിയുടെ വിദേശകാര്യ വകുപ്പിന്റെ ചുമതലയുള്ള ഡോ വിജയ് ചൗതൈവാലെ എന്നിവർ യോഗത്തിൽ നദ്ദയ്‌ക്കൊപ്പം ചേരും.
Story Highlights: JP Nadda to meet senior leaders of Communist Party of Vietnam today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here