Advertisement

സിൽവർ ലൈൻ സർവേക്കല്ല് ഇറക്കാൻ ശ്രമം; ഇറക്കിയ സർവേക്കലുകൾ നാട്ടുകാർ തിരിച്ചുകയറ്റി

June 20, 2022
Google News 2 minutes Read

മലപ്പുറത്ത് തിരുനാവായയിൽ സിൽവർ ലൈൻ സർവേക്കല്ല് ഇറക്കാൻ ശ്രമം. സർവേക്കല്ല് ഇറക്കാനുള്ള ശ്രമം നാട്ടുകാർ തടഞ്ഞു. തൊഴിലാളികൾ വാഹനത്തിൽ നിന്ന് ഇറക്കിയ സർവേക്കലുകൾ നാട്ടുകാർ തിരിച്ചു വാഹനത്തിൽ കയറ്റി. അതേസമയം സൂക്ഷിക്കാനായാണ് സർവേക്കല്ല് കൊണ്ടുവന്നതെന്ന് തൊഴിലാളികൾ അറിയിച്ചെങ്കിലും ഇറക്കാൻ നാട്ടുകാർ അനുവദിച്ചില്ല. ഉദ്യോഗസ്ഥരാരും തന്നെ ഒപ്പം ഉണ്ടായിരുന്നില്ല.(k rail stones local people protest)

Read Also: “അമ്മേ, ഞാൻ ഒരു പൂച്ച വഴിതെറ്റിയതിനെക്കുറിച്ച് കഥയെഴുതാൻ പോകുകയാണ്”; പുസ്തകം പ്രസിദ്ധീകരിച്ച് ഗിന്നസ് റെക്കോർഡ് നേട്ടം സ്വന്തമാക്കി അഞ്ച് വയസ്സുകാരി…

സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് ആയിരുന്നു നേരത്തെ സിൽവർ ലൈൻ സർവേക്കല്ല് സൂക്ഷിച്ചിരുന്നത്. ഇത് റെയിൽവേയുടെ കീഴിലുള്ള സ്ഥലത്തേക്ക് മാറ്റാനുള്ള ശ്രമവും നാട്ടുകാർ തടഞ്ഞു. തുടർന്ന് ഇറക്കിയ കുറ്റികൾ വാഹനത്തേക്ക് തിരിച്ചു കയറ്റി.
നൂറിലേറെ കല്ലുകൾ ആണ് തിരിച്ചു വാഹനത്തിൽ കയറ്റിപ്പിച്ചത്.

Story Highlights: k rail stones local people protest

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here