അതാ വ്യാജവിരലുകള്‍; കിം കര്‍ദാഷിയന്റെ പുതിയ ഫാഷന്‍ വൈറലാകുന്നു

കിം കര്‍ദാഷിയന്റെ സോഷ്യല്‍ മീഡിയ പോസ്റ്റുകളെല്ലാം ആരാധനയോടെ വീക്ഷിച്ചിരുന്നവരെല്ലാം കഴിഞ്ഞ ദിവസം കിം പങ്കുവച്ച ഒരു ചിത്രം കണ്ട് ഞെട്ടി. കറുപ്പ് മാക്‌സി ഡ്രെസും കറുത്ത ഗ്ലാസും വച്ച് കിം സ്റ്റൈലിഷായി നില്‍ക്കുന്ന ഒരു സാധാരണ ചിത്രമാണെന്ന് തോന്നുമെങ്കിലും ചിത്രത്തില്‍ അസാധാരണമായ ചിലതുണ്ടെന്ന് ആരാധകര്‍ കണ്ടെത്തി. താരത്തിന്റെ ഇടതുകൈയിലെ വിരലുകള്‍ വിചിത്രമായ രീതിയില്‍ വിപരീത ദിശയിലേക്ക് വളഞ്ഞിരിക്കുന്നത് കണ്ടാണ് ആരാധകര്‍ അമ്പരന്നത്. (kim Kardashian fans shocked as they saw her fake nails)
കൈവിരലുകള്‍ സാധാരണ മനുഷ്യര്‍ക്ക് എങ്ങനെ ഈ വിധം വളച്ചുപിടിക്കാനാകുമെന്ന് ഇന്‍സ്റ്റഗ്രാമിലും മറ്റും പലരും ചോദ്യമുന്നയിച്ചപ്പോഴാണ് തങ്ങളുടേതായ പല വിശദീകരണങ്ങളുമായി ചിലര്‍ രംഗത്തെത്തിയത്. കിം വ്യാജവിരലുകള്‍ ഉപയോഗിച്ച് നമ്മളെ കബളിപ്പിച്ചെന്നാണ് ചിലര്‍ പറഞ്ഞത്. ചിത്രത്തില്‍ കാണുന്നത് കിമ്മിന്റെ യഥാര്‍ഥ വിരലുകളല്ലെന്നും എളുപ്പത്തില്‍ എങ്ങോട്ട് വേണമെങ്കിലും വളയ്ക്കാന്‍ സാധിക്കുന്ന റബ്ബര്‍ വിരലുകളാണ് അവയെന്നും ഇവര്‍ പറയുന്നു.

എന്നാല്‍ ഇതെല്ലാം ഫോട്ടോഷോപ്പാണെന്നാണ് മറ്റൊരുകൂട്ടരുടെ വാദം. മറ്റ് ഫോട്ടോകളില്‍ വിരലുകള്‍ക്കില്ലാത്ത പ്രത്യേകത ഈ ഫോട്ടോയില്‍ തോന്നിപ്പിക്കുന്നതിനായി മനപൂര്‍വം ചിത്രം എഡിറ്റ് ചെയ്തതാണെന്നാണ് ഇക്കൂട്ടര്‍ പറയുന്നത്. എന്തായാലും ഈ വിചിത്ര വിരല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിക്കഴിഞ്ഞു.
Story Highlights: kim Kardashian fans shocked as they saw her fake fingers
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here