അർദ്ധനഗ്നനായി തെരുവിലൂടെ നടന്നു; ബഹ്റൈനിൽ യുവാവിനെ ലഹരി വിമുക്ത കേന്ദ്രത്തിലേക്ക് മാറ്റാൻ കോടതി

അർദ്ധനഗ്നനായി തെരുവിലൂടെ നടന്ന യുവാവിനെ ലഹരി വിമുക്ത കേന്ദ്രത്തിലേക്ക് മാറ്റാൻ കോടതി നിർദ്ദേശം. ബഹ്റൈനിലാണ് സംഭവം. ലഹരി ഉപയോഗിച്ച് തിരക്കുള്ള തെരുവിലൂടെ അർദ്ധനഗ്നനായി നടന്ന യുവാവിന് ഹൈ ക്രിമിനൽ കോടതി കനത്ത പിഴയും ചുമത്തി. (half naked bahrain rehabilitation)
Read Also: ബഹ്റൈൻ വാറ്റ് തട്ടിപ്പ്; നിരവധി സ്ഥാപനങ്ങൾക്കെതിരെ നടപടി
തൻ്റെ വീടിനു പുറത്ത് തെരുവിലൂടെ അർദ്ധനഗ്നനായി നടക്കുമ്പോഴാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. വഴിയാത്രക്കാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തുകയായിരുന്നു. ഇയാളെ അവിടെനിന്ന് മാറ്റാൻ പൊലീസ് ശ്രമിച്ചെങ്കിലും വഴങ്ങാതിരുന്ന യുവാവ് പൊലീസിനെ ആക്രമിക്കുകയും ചെയ്തു. തുടർന്ന് ബലം പ്രയോഗിച്ച് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. തുടർന്ന് നടത്തിയ പരിശോധനയിൽ ഇയാൾ ലഹരി ഉപയോഗിച്ചതായി തെളിഞ്ഞു. ലഹരി ഉപയോഗത്തിനും പൊലീസുകാരെ ആക്രമിച്ചതിനും ഇയാൾക്കെതിരെ കേസെടുക്കുകയും ചെയ്തു. തുടർന്നാണ് ഇയാളെ കോടതിയിൽ ഹാജരാക്കിയത്.
Story Highlights: Man half naked bahrain rehabilitation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here