ഹണിമൂണിനായി തായ്‌ലന്‍ഡിലേക്ക് പറന്ന് നയന്‍താരയും വിഘ്‌നേഷും; ചിത്രങ്ങള്‍ കാണാം

സ്വന്തം വീട്ടിലെ ഒരാളുടെ കല്യാണമെന്ന മട്ടില്‍ തെന്നിന്ത്യ മുഴുവന്‍ കൊണ്ടാടിയ വിവാഹമായിരുന്നു നയന്‍താരയുടേയും വിഗ്നേഷ് ശിവന്റേയും. ഇരുവരുടേയും പ്രണയത്തിന്റേയും കല്യാണ ആഘോഷങ്ങളുടേയും യാത്രകളുടേയുമെല്ലാം വിശേഷങ്ങള്‍ കേള്‍ക്കാന്‍ എല്ലാവര്‍ക്കും താല്‍പര്യമാണ്. നീണ്ട പ്രണയത്തിനൊടുവില്‍ ഈ മാസം 9നാണ് ഇരുവരും വിവാഹിതരായത്. ഇപ്പോള്‍ ഹണിമൂണിനായി തായ്‌ലന്‍ഡിലേക്ക് പറന്നിരിക്കുകയാണ് നയനും വിക്കിയും. (nayanthara vignesh sivan honeymoon pics thailand)
ഹണിമൂണ്‍ പ്ലാനുകളെക്കുറിച്ച് മാധ്യമങ്ങള്‍ ചോദിച്ചപ്പോഴെല്ലാം ഉത്തരം പറയാതെ ഒഴിഞ്ഞുമാറിയിരുന്ന നയനും വിക്കിയും ചിത്രങ്ങള്‍ പങ്കുവച്ചപ്പോഴും സ്ഥലമേതെന്ന് എടുത്ത് പറഞ്ഞിരുന്നില്ല. എങ്കിലും ആരാധകര്‍ ഈ മനോഹരമായ സ്ഥലം തായ്‌ലന്‍ഡ് തന്നെയെന്ന് കണ്ടെത്തുകയായിരുന്നു.
സ്ഥലത്തിന്റെ മനോഹാരിത കാട്ടിത്തരുന്ന ചിത്രങ്ങള്‍ക്കൊപ്പം ഇരുവരുടേയും ചില സ്‌നേഹ നിമിഷങ്ങളും നയന്‍താരയും വിഘ്‌നേഷും പങ്കുവച്ചിട്ടുണ്ട്. തായ്‌ലന്‍ഡിലെ ദി സിയം ഹോട്ടലിലാണ് ഇരുവരും താമസിക്കുന്നത്.
Story Highlights: nayanthara vignesh sivan honeymoon pics thailand
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here