Advertisement

കേരള സർവകലാശാലയ്ക്ക് A++ ഗ്രേഡ്; സംസ്ഥാനത്ത് ആദ്യം, ചരിത്രനേട്ടമെന്ന് മുഖ്യമന്ത്രി

June 21, 2022
2 minutes Read

കേരള സർവകലാശാലയ്ക്ക് നാഷണല്‍ അസെസ്‌മെന്റ് ആന്‍ഡ് അക്രെഡിറ്റേഷന്‍ കൗണ്‍സില്‍ നല്‍കുന്ന A++ ഗ്രേഡ് ചരിത്രനേട്ടമെന്ന് മുഖ്യമന്ത്രി. ആദ്യമായാണ് സംസ്ഥാനത്തെ ഒരു സർവകലാശാലയ്ക്ക് ഈ അംഗീകാരം ലഭിക്കുന്നത്. ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് പുതിയ കുതിപ്പേകുന്നതാണ് ഈ അംഗീകാരം. മറ്റു സർവകലാശാലകള്‍ക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മികവുറ്റ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകാന്‍ ഇതു പ്രചോദനമാകണം.(A grade for kerala university pinarayi vijayan)

Read Also: “അമ്മേ, ഞാൻ ഒരു പൂച്ച വഴിതെറ്റിയതിനെക്കുറിച്ച് കഥയെഴുതാൻ പോകുകയാണ്”; പുസ്തകം പ്രസിദ്ധീകരിച്ച് ഗിന്നസ് റെക്കോർഡ് നേട്ടം സ്വന്തമാക്കി അഞ്ച് വയസ്സുകാരി…

ഉന്നത വിദ്യാഭ്യാസരംഗത്തിന്റെ വളര്‍ച്ചയ്ക്കായി സര്‍ക്കാര്‍ നടപ്പാക്കി വരുന്ന പദ്ധതികളുടെ ഗുണഫലമാണ് നേട്ടമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഈ നേട്ടത്തിനായി പ്രയത്‌നിച്ച കേരള സർവകലാശാലയ്ക്ക് അഭിനന്ദനങ്ങള്‍. കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കാന്‍ ദൃഢനിശ്ചയത്തോടെ മുന്നോട്ടു പോകാമെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്;

കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് പുതിയ കുതിപ്പേകുന്നതാണ് കേരള സർവകലാശാലയ്ക്ക് ലഭിച്ച അംഗീകാരം. നാഷണൽ അസെസ്‌മെന്റ് ആൻഡ് അക്രെഡിറ്റേഷൻ കൗൺസിൽ നൽകുന്ന A++ ഗ്രേഡ് ആണ് കേരള സർവ്വകലാശാല സ്വന്തമാക്കിയത്. ഈ അംഗീകാരം ആദ്യമായാണ് സംസ്ഥാനത്തെ ഒരു സർവ്വകലാശാലയ്ക്ക് ലഭിക്കുന്നത്. ഉന്നത വിദ്യാഭ്യാസ രംഗത്തിന്റെ വളർച്ചയ്ക്കായി സർക്കാർ നടപ്പാക്കി വരുന്ന പദ്ധതികളുടെ ഗുണഫലമാണ് ഈ നേട്ടം. മറ്റു സർവ്വകലാശാലകൾക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മികവുറ്റ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകാൻ ഇതു പ്രചോദനമാകണം. ഈ നേട്ടത്തിനായി പ്രയത്നിച്ച കേരള സർവ്വകലാശാലയ്ക്ക് അഭിനന്ദനങ്ങൾ. കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ ദൃഢനിശ്ചയത്തോടെ മുന്നോട്ടു പോകാം.

Story Highlights: A grade for kerala university pinarayi vijayan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top