അഗ്നിപഥ് പ്രതിഷേധം: ഡൽഹി പൊലീസ് നടപടിയിൽ രാജ്യസഭ ചെയർമാന് പരാതി നൽകി എ.എ.റഹീം എംപി

അഗ്നിപഥ് പദ്ധതിക്കെതിരെ പാര്‍ലമെൻ്റ് മാര്‍ച്ചിനിടെയുണ്ടായ പൊലീസ് നടപടിക്കെതിരെ രാജ്യസഭ ചെയർമാൻ വെങ്കയ്യ നായിഡുവിന് എ.എ റഹീം എംപി പരാതി നൽകി. എ എ റഹീം എംപിക്കും പ്രവർത്തകർക്കും നേരെ ഉണ്ടായ പൊലീസ് കയ്യേറ്റത്തിന് എതിരെ സിപിഐഎം എംപിമാര്‍ രാജ്യസഭാ ചെയര്‍മാന് കത്തയച്ചിട്ടുണ്ട്. ജനപ്രതിനിധിയോട് കാണിക്കേണ്ട സാമാന്യ മര്യാദ കാണിക്കാതെ ഡൽഹി പൊലീസ് സ്വീകരിച്ചത് ഹീനമായ നടപടിയാണ്. എംപിയെയും വനിതാ പ്രവർത്തകരെയും മർദ്ദിച്ച പൊലീസിനെതിരെ നടപടി സ്വീകരിക്കണമെന്നും കത്തിൽ എംപിമാര്‍ ആവശ്യപ്പെട്ടു.(aarahim give complaint against delhi police- agnipath)
പാര്‍ലമെൻ്റ് മാര്‍ച്ചിനിടെ കസ്റ്റഡിയിലെടുത്ത റഹീമിനെ രാത്രി വൈകിയാണ് ഡൽഹി പൊലീസ് വിട്ടയച്ചത്. റഹീമിനൊപ്പം കസ്റ്റഡിയിൽ എടുത്തവരെ പിന്നെയും വളരെ വൈകിയാണ് പൊലീസ് പോകാൻ അനുവദിച്ചത്. പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലാണ് ഇവരെയെല്ലാം പൊലീസ് പാര്‍പ്പിച്ചത്.
ഡൽഹി അഗ്നിപഥിനെതിരായ ഡിവൈഎഫ്ഐ ഉച്ചയോടെ നടത്തിയ പാർലമെന്‍റ് മാർച്ച് സംഘർഷഭരിതമായിരുന്നു. ജന്ധർമന്ദിൽ നിന്നും ആരംഭിച്ച മാർച്ച് പാർലമെന്‍റ് പൊലീസ് സ്റ്റേഷന് സമീപത്തെത്തിയപ്പോൾ പൊലീസ് തടഞ്ഞു. എ എ റഹീം എംപി അടക്കമുള്ള പ്രവർത്തകരെ പൊലീസ് സംഘം റോഡിലൂടെ വലിച്ചിഴച്ച് വാഹനത്തിലേക്ക് മാറ്റി. വനിതാ നേതാക്കളെയും വലിച്ചിഴച്ചാണ് പൊലീസ് വാഹനത്തിലേക്ക് കയറ്റിയത്.
Story Highlights: aarahim give complaint against delhi police- agnipath
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here