കോഴിക്കോട് സിപിഐഎം ലോക്കൽ സെക്രട്ടറിയുടെ വീടിന് നേരെ പെട്രോൾ ബോംബേറ്

കോഴിക്കോട് പേരാമ്പ്രയിൽ സിപിഐഎം ലോക്കൽ സെക്രട്ടറിയുടെ വീടിന് നേരെ പെട്രോൾ ബോംബേറ്.
നൊച്ചാട് സിപിഐഎം ലോക്കൽ സെക്രട്ടറി എടവന സുരേന്ദ്രൻ്റെ വീടിന് നേരെയാണ് ബോംബേറുണ്ടായത്. ഇന്നലെ രാത്രി 1.45 ഓടെയാണ് സംഭവം ഉണ്ടായത്.
രണ്ടു പെട്രോൾ ബോംബുകളാണ് വീടീന് നേരെ എറിഞ്ഞത്. വീടിന്റെ ജനൽചില്ലുകൾക്കും വാതിലുകൾക്കും കേടുപാടുകൾ സംഭവിച്ചു. അക്രമത്തിന് പിന്നാലെ പൊലീസെത്തി തെളിവെടുപ്പ് നടത്തുകയും കേസെടുക്കുകയും ചെയ്തിട്ടുണ്ട്.
Read Also: തലശേരിയിൽ കോൺഗ്രസ് നേതാവിന്റെ വീടിനുനേരെ പെട്രോൾ ബോംബേറ്
Story Highlights: CPI(M) local secretary s house bombed in Kozhikode
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here