Advertisement

രാജ്യത്ത് 9923 പേർക്ക് കൊവിഡ്; ഇന്നലെ 17 മരണം

June 21, 2022
2 minutes Read

Coronavirus Update in India: രാജ്യത്തെ കൊവിഡ് കേസുകൾ ഗണ്യമായ കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ 9923 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ സജീവ കേസുകളുടെ എണ്ണം 79,313 ആയി ഉയർന്നു. 7293 പേർ ഇന്നലെ രോഗമുക്തി നേടി. അതേസമയം 17 പേർ കൊവിഡ് ബാധിച്ച് മരിച്ചു.

ഡൽഹി-6, കേരളം-5, മഹാരാഷ്ട്ര-2, ഹിമാചൽ പ്രദേശ്, ജമ്മു കശ്മീർ, പശ്ചിമ ബംഗാൾ, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ ഒരാൾ വീതവുമാണ് മരിച്ചത്. രാജ്യത്തെ ആകെ മരണസംഖ്യ 5,24,890 ആണ്. അതേസമയം ദേശീയ കൊവിഡ് വീണ്ടെടുക്കൽ നിരക്ക് 98.61 ശതമാനമായി രേഖപ്പെടുത്തിയതായി മന്ത്രാലയം അറിയിച്ചു.

പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.55 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 2.67 ശതമാനവും രേഖപ്പെടുത്തിയതായി മന്ത്രാലയം കൂട്ടിച്ചേർത്തു. വാക്‌സിനേഷൻ ഡ്രൈവിന് കീഴിൽ ഇതുവരെ 196.32 കോടി ഡോസുകൾ രാജ്യത്ത് നൽകിയിട്ടുണ്ടെന്ന് മന്ത്രാലയം അറിയിച്ചു.

Story Highlights: India Reports 9,923 New Covid Cases

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top