‘കെഎസ്ആർടിസി ശമ്പള പ്രതിസന്ധി’: മോദിയെ വെല്ലുന്ന തൊഴിലാളി വിരുദ്ധനാണ് പിണറായിയെന്ന് എം എം ഹസ്സൻ

കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ നടപടിയെടുക്കേണ്ടത് സർക്കാരാണെന്ന് യുഡിഎഫ് കൺവീനർ എം എം ഹസ്സൻ. മോദിയെ വെല്ലുന്ന തൊഴിലാളി വിരുദ്ധനാണ് പിണറായി വിജയൻ. ശമ്പളം നൽകാൻ സൗകര്യം ഉള്ളപ്പോൾ തരാമെന്നാണ് പറയുന്നത്. ഇതെന്ത് നയമാണ്. കെഎസ്ആർടിസിയിലെ പ്രതിസന്ധിയിൽ സർക്കാരിനും ഉത്തരവാദിത്തമുണ്ട്. ഗതാഗത മന്ത്രി ആൻറണി രാജുവിൽ നിന്ന് കൂടുതൽ ഒന്നും പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.(ksrtc salary issue mm hassan against pinarayi vijayan)
ജൂൺ മാസം 21 ആയിട്ടും കെഎസ്ആർടിസിയിൽ മെയ് മാസത്തെ ശമ്പള വിതരണം പൂർത്തിയായിട്ടില്ല. ഭരണ പ്രതിപക്ഷ യൂണിയനുകൾ ശക്തമായ പ്രതിഷേധവുമായി രംഗത്തുണ്ട്. ഐഎൻടിയുസി നേതൃത്വം നൽകുന്ന ടിഡിഎഫിൻറെ ട്രാൻസ്പോർട്ട് ഭവൻ മാർച്ച് യുഡിഎഫ് കൺവീനർ എം എം ഹസ്സൻ ഉദ്ഘാടനം ചെയ്തു.
കെ എസ് ആർ ടി സിയിൽ അനിശ്ചിതകാല പണിമുടക്ക് തുടങ്ങുമെന്ന് സി ഐ ടി യുവിൻറെ മുന്നറിയിപ്പ്. ശമ്പളം കൃത്യമായി കിട്ടാത്ത പക്ഷം കടുത്ത സമരം വേണ്ടി വരുമെന്നാണ് സി ഐ ടി യു നിലപാട്. നിലവിൽ സി ഐ ടി യുവിൻറെ സമരം 15ാം ദിവസത്തിലേക്ക് കടന്നു. സമര ഭാഗമായി ഇന്നലെ കെ എസ് ആർ ടി സി ആസ്ഥാന മന്ദിരം ജീവനക്കാർ ഉപരോധിച്ചു.
ഐ എൻ ടി യു സി യും ചീഫ് ഓഫീസിലേക്ക് മാർച്ച് നടത്തി. ബി എം എസ് കഴിഞ്ഞ 14 ദിവസമായി സെക്രട്ടേറിയേറ്റിന് മുന്നിൽ അനിശ്ചിതകാല സമരം നടത്തുകയാണ്. സി ഐ ടി യു ഒഴികെയുള്ള സംഘടനകൾ ഈ ആഴ്ചയോഗം ചേർന്ന് പണിമുടക്ക് തീയതി പ്രഖ്യാപിക്കുമെന്ന് അറിയിച്ചിരുന്നു. ഈ പശ്ചാത്തലത്തിൽ ഇരുപത്തിയേഴാം തീയതി യൂണിയൻ നേതാക്കളെ വിശദമായ ചർച്ചയ്ക്ക് ഗതാഗത മന്ത്രി ക്ഷണിച്ചിട്ടുണ്ട്.
Story Highlights: ksrtc salary issue mm hassan against pinarayi vijayan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here