Advertisement

‘കച്ചാ ബദാം’ വീണ്ടും വൈറല്‍; ഓടക്കുഴല്‍ വായനയിലൂടെ മനം കവര്‍ന്ന് കളിപ്പാട്ട വില്‍പ്പനക്കാരന്‍

June 21, 2022
6 minutes Read

വഴിയോര കച്ചവടക്കാരന്റെ കച്ചാ ബദാം എന്ന മനംമയക്കുന്ന പാട്ട് സൃഷ്ടിച്ച ഓളം ഇതുവരെ കെട്ടടങ്ങിയിട്ടില്ല. റീല്‍സും ഡാന്‍സും റീമിക്‌സും ഒക്കെയായി രാജ്യമൊട്ടാകെ പാട്ട് ആഘോഷിച്ചു. ഇതിനിടെ റീല്‍സിലുള്‍പ്പെടെ പല ട്രെന്‍ഡുകള്‍ വന്നുപോയെങ്കിലും കച്ചാ ബദാം എന്ന പാട്ടിനോടുള്ള സ്‌നേഹം നെറ്റിസണ്‍സിന് ഇപ്പോഴും കുറഞ്ഞിട്ടില്ല. കച്ചാ ബദാം പാട്ടുമായെത്തിയ മറ്റൊരു കച്ചവടക്കാരനെക്കൂടി ഇന്റര്‍നെറ്റ് ഇപ്പോള്‍ ഏറ്റെടുത്തിരിക്കുകയാണ്. ആ കലാകാരന്റെ പാട്ടില്‍ കച്ചാ ബദാം എന്ന വരികളില്ല. എന്നാല്‍ കേള്‍ക്കുന്നവരെയാകെ ആ വരികള്‍ മൂളിക്കുന്ന തരത്തില്‍ ഓടക്കുഴലില്‍ വിസ്മയം തീര്‍ത്താണ് യുവാവ് ശ്രദ്ധ നേടിയത്. (Man Playing Kacha Badam On Flute At Jagannath Temple In Odisha Goes Viral)

ഒഡിഷയിലെ പുരി ജഗന്നാഥ് ക്ഷേത്രത്തിന് മുന്നില്‍ നിന്നും കളിപ്പാട്ട കച്ചവടക്കാരനായ ഒരു യുവാവ് ഓടക്കുഴലില്‍ കച്ചാ ബദാം പാട്ടിന്റെ ഈണങ്ങള്‍ വായിക്കുന്ന വിഡിയോ കഴിഞ്ഞ ദിവസമാണ് ട്വിറ്ററില്‍ പ്രത്യക്ഷപ്പെടുന്നത്. വിഡിയോ അപ്ലോഡ് ചെയ്ത് മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ ആ പ്രകടനം വലിയ രീതിയില്‍ ശ്രദ്ധ നേടി.

അനുഗ്രഹീതനായ ഈ കലാകാരന്‍ കൂടുതല്‍ അംഗീകാരം അര്‍ഹിക്കുന്നുണ്ടെന്നാണ് കേട്ടവരൊക്കെയും പറയുന്നത്. യുവാവിന്റെ പേരോ മറ്റ് വിവരങ്ങളോ കണ്ടെത്താനുള്ള ശ്രമങ്ങളും നടന്നുവരികയാണ്. ഇയാള്‍ ബംഗാള്‍ സ്വദേശിയാണെന്നാണ് സൂചന.

Story Highlights:  Man Playing Kacha Badam On Flute At Jagannath Temple In Odisha Goes Viral

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top