Advertisement

ശിരുവാണി അണക്കെട്ടിൽ നിന്നും തമിഴ്‌നാടിന് പരമാവധി ജലം ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി; നന്ദി അറിയിച്ച് എംകെ സ്റ്റാലിൻ

June 21, 2022
Google News 4 minutes Read

ശിരുവാണി അണക്കെട്ടിൽ നിന്നും തമിഴ്‌നാടിന് പരമാവധി ജലം ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അണക്കെട്ടിന്റെ സംഭരണ ശേഷിയുടെ പരമാവധി ജലം സംഭരിച്ച് തമിഴ്‌നാടിന് ലഭ്യമാക്കാൻ നടപടി സ്വീകരിക്കണെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ എഴുതിയ കത്തിന് മറുപടിയായാണ് പിണറായി വിജയൻ ഇക്കാര്യം അറിയിച്ചത്. പിന്നാലെ സ്റ്റാലിൻ ട്വിറ്ററിലൂടെ മുഖ്യമന്ത്രിക്ക് നന്ദി അറിയിച്ചു.(maximum water will available to tamil nadu pinarayivijayan)

ജൂൺ 20 മുതൽ അണക്കെട്ടിന്റെ പരമാവധി ഡിസ്ചാർജ് അളവായ 103 എംഎൽഡി ജലം തമിഴ്‌നാടിന് ലഭ്യമാക്കുമെന്നാണ് മുഖ്യമന്ത്രി ട്വീറ്റ് ചെയ്തിരിക്കുന്നത്. വിഷയത്തിൽ മുഖ്യമന്ത്രി തലത്തിലുള്ള ചർച്ച എത്രയും പെട്ടെന്ന് നടത്തണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രിക്ക് നൽകിയ മറുപടിയിൽ കേരള മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Read Also: “അമ്മേ, ഞാൻ ഒരു പൂച്ച വഴിതെറ്റിയതിനെക്കുറിച്ച് കഥയെഴുതാൻ പോകുകയാണ്”; പുസ്തകം പ്രസിദ്ധീകരിച്ച് ഗിന്നസ് റെക്കോർഡ് നേട്ടം സ്വന്തമാക്കി അഞ്ച് വയസ്സുകാരി…

സഹകരണ സ്വാഭത്തിലും സൗഹൃദപരമായും ചർച്ചയാവാമെന്നും പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാമെന്നും തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന് ഇതിന് മറുപടി നൽകി. ഇരു സംസ്ഥാനങ്ങളും ഒന്നിച്ച് ചേർന്ന് പുരോഗതി നേടാം എന്നും സ്റ്റാലിൻ കൂട്ടിച്ചേർത്തു.

കോയമ്പത്തൂർ നഗരത്തിന്റെ പ്രധാന ജല സ്രോതസ് ശിരുവാണി അണക്കെട്ടാണ്. ഇരുസംസ്ഥാനങ്ങൾ തമ്മിലുള്ള ധാരണ പ്രകാരം 1.30 ടിഎംസി വെള്ളമായിരുന്നു കേരളം തമിഴ്‌നാടിന് നൽകേണ്ടത്. എന്നാൽ നിലവിൽ 0.484 മുതൽ 1.128 ടിഎംസി വരെയാണ് ലഭിക്കുന്നത്. നഗരത്തിലെ ജലക്ഷാമം കണക്കിലെടുത്ത് തമിഴ്‌നാടിന് പരമാവധി ജലം ലഭ്യമാക്കാൻ മുഖ്യമന്ത്രി വ്യക്തിപരമായി ഇടപെടണം എന്നായിരുന്നുന്നു എംകെ സ്റ്റാലിന്റെ ആവശ്യം. ഇതിനെത്തുടർന്നാണ് പരമാവധി ജലം ലഭ്യമാക്കാൻ നിർദ്ദേശിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചത്.

Story Highlights: maximum water will available to tamil nadu pinarayivijayan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here